Follow KVARTHA on Google news Follow Us!
ad

റോബര്‍ട്ട് മുഗാബെ ഇല്ലാത്ത തിരഞ്ഞെടുപ്പ്; നാല്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സിംബാബ് വേക്കാര്‍ പോളിംഗ് ബൂത്തില്‍

ഹരാരെ: (www.kvartha.com 31.07.2018) റോബര്‍ട്ട് മുഗാബെ ഇല്ലാത്ത തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച് സിംബാബ് വിയന്‍ ജനത. ഇന്ന് 5.5 മില്യണ്‍ ജനങ്ങളാണ് ജനഹിതമറിയിക്കാന്‍ പോളിംഗ് ബൂത്തുകളിലേയ്‌ക്കെത്തുന്നത്.World, Zimbabwe, Polling
ഹരാരെ: (www.kvartha.com 31.07.2018) റോബര്‍ട്ട് മുഗാബെ ഇല്ലാത്ത തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച് സിംബാബ് വിയന്‍ ജനത. ഇന്ന് 5.5 മില്യണ്‍ ജനങ്ങളാണ് ജനഹിതമറിയിക്കാന്‍ പോളിംഗ് ബൂത്തുകളിലേയ്‌ക്കെത്തുന്നത്. 2017ല്‍ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ പുറത്തായതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പാണിത്. ബാലറ്റ് പേപ്പറില്‍ 94കാരനായ മുഗാബെയുടെ പേരില്ലെന്ന പ്രത്യേകത ഈ തിരഞ്ഞെടുപ്പിനുണ്ട്. നാല്പത് വര്‍ഷത്തിന് ശേഷമാണ് സിംബാബ് വേയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

World, Zimbabwe, Polling

പാര്‍ലമെന്റ്, പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാണ് നടക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പ്രധാനമായും മല്‍സരിക്കുന്ന രണ്ട് പേര്‍ എമ്മേഴ്‌സണ്‍ നാങഗ് വ, നെല്‍സണ്‍ ചമിസ എന്നിവരാണ്. ഇതില്‍ എമ്മേഴ്‌സണ്‍ ഭരണ കക്ഷിയായ സനു പി എഫ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയും നെല്‍സണ്‍ പ്രതിപക്ഷ നേതാവുമാണ്.

തലസ്ഥാനമായ ഹരാരെയില്‍ ദീര്‍ഘമായ ക്യൂ ദൃശ്യമാണ്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഏതാണ്ട് ഇരുപതിലേറെ പേര്‍ മല്‍സരിക്കുന്നുണ്ട്. 130ഓളം രാഷ്ട്രീയ പാര്‍ട്ടികള്‍ മല്‍സര രംഗത്തുണ്ട്. ഒരു സ്ഥാനാര്‍ത്ഥിക്കും അമ്പത് ശതമാനം വോട്ട് ലഭിച്ചില്ലെങ്കില്‍ 2018 സെപ്റ്റംബര്‍ 8ന് വീണ്ടും തിരഞ്ഞെടുപ്പ് നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "I want to do this and get on with my business. I am not leaving anything to chance. This is my future," said Emerina Akenda, a first-time voter told the Associated Press.

Keywords: World, Zimbabwe, Polling