Follow KVARTHA on Google news Follow Us!
ad

ഭിന്നലിംഗക്കാരെ അധിക്ഷേപിച്ചു; മനേക ഗാന്ധി മാപ്പ് പറഞ്ഞു

ന്യൂഡല്‍ഹി: (www.kvartha.com 31.07.2018) ഭിന്നലിംഗക്കാരെ അധിക്ഷേപിച്ച സംഭവത്തില്‍ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി മാപ്പ് പറഞ്ഞു. ലോക്‌National, Maneka Gandhi, Apology
ന്യൂഡല്‍ഹി: (www.kvartha.com 31.07.2018) ഭിന്നലിംഗക്കാരെ അധിക്ഷേപിച്ച സംഭവത്തില്‍ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി മാപ്പ് പറഞ്ഞു. ലോക്‌സഭയില്‍ 'ദി അദര്‍ വണ്‍സ്' എന്ന് ഭിന്നലിംഗക്കാരെ സംബോധന ചെയ്ത മന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മാപ്പ് പറച്ചില്‍. അറിവില്ലായ്മയാണ് ആ വാക്കുപയോഗിക്കാന്‍ കാരണമായതെന്ന് അവര്‍ പറഞ്ഞു.

National, Maneka Gandhi, Apology

പാഠ്യപദ്ധതിയില്‍ മനുഷ്യകടത്ത് ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് വിശദീകരിക്കുന്നതിനിടയിലാണ് മനേക ഗാന്ധി ഭിന്ന ലിംഗക്കാരേയും ലൈംഗീക തൊഴിലാളികളേയും അപഹസിച്ച് സംസാരിച്ചത്. മന്ത്രിക്കെതിരെ ഭിന്ന ലിംഗക്കാരുടെ സംഘടന രംഗത്തുവന്നതോടെ മന്ത്രി മാപ്പ് പറയുകയായിരുന്നു.

മനുഷ്യകടത്തുമായി ബന്ധപ്പെട്ട ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുമ്പോള്‍ 'അദര്‍ വണ്‍സ്' എന്ന വാക്കുപയോഗിച്ച് ഭിന്നലിംഗക്കാരെ വിശേഷിപ്പിച്ചതിന് ഞാന്‍ നിരുപാധികം ക്ഷമ പറയുന്നുവെന്ന് മനേക ഗാന്ധി ട്വീറ്റ് ചെയ്തു. ഭിന്നലിംഗക്കാര്‍ക്കായി ഉപയോഗിക്കുന്ന ഔദ്യോഗീക പദപ്രയോഗം എനിക്കറിയില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. മേലില്‍ എല്ലാ ഔദ്യോഗീക സംവാദങ്ങളിലും ടിജീസ് എന്ന വാക്ക് ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "I sincerely apologise for using the term 'other ones' during the debate on the  Trafficking of Persons (Prevention, Protection and Rehabilitation) Bill, 2018, in Lok Sabha. I did not 'snigger', I was embarrassed at my own lack of knowledge," Ms Gandhi said in a tweet.

Keywords: National, Maneka Gandhi, Apology