Follow KVARTHA on Google news Follow Us!
ad

വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലേക്ക്

വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലേക്ക്. യുഎസിലെThiruvananthapuram, News, America, Chief Minister, Pinarayi vijayan, Treatment, Visit, Kerala,
തിരുവനന്തപുരം: (www.kvartha.com 30.07.2018) വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലേക്ക്. യുഎസിലെ മയോ ക്ലിനിക്കില്‍ 17 ദിവസത്തെ ചികിത്സയ്ക്കാണ് മുഖ്യമന്ത്രി വിധേയനാകുക. ചികിത്സാ ചെലവുകള്‍ പൂര്‍ണമായും സര്‍ക്കാരായിരിക്കും വഹിക്കുന്നത് . ഓഗസ്റ്റ് 19ന് പരിശോധന തുടങ്ങും. കഴിഞ്ഞ ജൂലൈ 18 വരെ 13 ദിവസം മുഖ്യമന്ത്രി യുഎസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്നും അദ്ദേഹം മയോ ക്ലിനിക്കില്‍ പരിശോധനയ്ക്കായി എത്തിയിരുന്നതായാണു വിവരം.

സന്ദര്‍ശനത്തില്‍ ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. കഴിഞ്ഞ മാര്‍ച്ച് മൂന്നിനു മുഖ്യമന്ത്രി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ അതു പതിവായുള്ള മെഡിക്കല്‍ പരിശോധന മാത്രമാണെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്.

Kerala CM Pinarayi Vijayan to visit US, Thiruvananthapuram, News, America, Chief Minister, Pinarayi vijayan, Treatment, Visit, Kerala

യുഎസിലെ മിനസോട്ടയിലാണു പ്രശസ്തമായ മയോ ക്ലിനിക്. പ്രമേഹം, നാഡികള്‍, ഹൃദയം, കാന്‍സര്‍ സംബന്ധമായ അസുഖങ്ങള്‍ക്കു ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ നല്‍കുന്ന സ്ഥാപനമാണിത്. മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി, നിയമസഭാ സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്‍ എന്നിവരും മയോ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala CM Pinarayi Vijayan to visit US, Thiruvananthapuram, News, America, Chief Minister, Pinarayi vijayan, Treatment, Visit, Kerala.