Follow KVARTHA on Google news Follow Us!
ad

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രം ട്രയല്‍ റണ്‍: മന്ത്രി മാത്യു ടി തോമസ്

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ മാത്രമെ ട്രയല്‍ റണ്‍ നടത്തുകയുള്ളൂവെന്ന് ജലവിഭവ മന്ത്രി മാത്യു ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മണിക്കൂറില്‍ 0.02 അKerala, Idukki, News, Dam, Water, Rain, Minister, Idukki dam will be opened if Upwards water level, Minister Mathew T Thomas
ഇടുക്കി: (www.kvartha.com 31.07.2018) ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ മാത്രമെ ട്രയല്‍ റണ്‍ നടത്തുകയുള്ളൂവെന്ന് ജലവിഭവ മന്ത്രി മാത്യു ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മണിക്കൂറില്‍ 0.02 അടി വെള്ളമാണ് ഇപ്പോള്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ അവലോകന യോഗത്തിന് ശേഷമാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

17 മണിക്കൂറില്‍ ഉയര്‍ന്നത് 0.44 അടി ജലം മാത്രമാണ്. പകല്‍ സമയത്ത് എല്ലാവരേയും അറിയിച്ച ശേഷം മാത്രമെ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുകയുള്ളൂ. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണ സജ്ജമാണ്. ഷട്ടറുകള്‍ തുറക്കുന്നതിന് മുമ്പുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് നല്‍കിയത് ജനങ്ങളെ പരിഭ്രാന്തരാക്കാനാല്ല. ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആശങ്കപ്പെടാനുള്ള സാഹചര്യങ്ങളൊന്നും തന്നെ ഇപ്പോഴില്ലെന്നും മന്ത്രി വിശദീകരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Idukki, News, Dam, Water, Rain, Minister, Idukki dam will be opened if Upwards water level, Minister Mathew T Thomas