Follow KVARTHA on Google news Follow Us!
ad

ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയില്‍ നിന്ന് പുറത്തായവരില്‍ മുന്‍ രാഷ്ട്രപതിയുടെ കുടുംബവും

ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയില്‍ നിന്ന് പുറത്തായവരില്‍ മുന്‍ News, Religion, Politics, Trending, Controversy, Criticism, Allegation, Family, National,
ദിസ്പൂര്‍: (www.kvartha.com 31.07.2018) ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയില്‍ നിന്ന് പുറത്തായവരില്‍ മുന്‍ രാഷ്ട്രപതിയുടെ കുടുംബവും. അസാമില്‍ കഴിഞ്ഞദിവസം പുറത്തിറക്കിയ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയില്‍ നിന്നാണ് മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരനും കുടുംബവും പുറത്തായത്.

തന്റെ കുടുംബത്തിലെ അംഗങ്ങളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ഫക്രുദ്ദീന്‍ അലിയുടെ സഹോദരന്‍ ഇക്രാമുദ്ദീന്‍ അലി അഹമ്മദിന്റെ മകന്‍ സിയാഹുദ്ദീന്‍ ആണ് അറിയിച്ചത്.

Former President Fakhruddin Ali Ahmed’s Nephew Among Those Missing from Assam NRC Final Draft, News, Religion, Politics, Trending, Controversy, Criticism, Allegation, Family, National

'ഇത് ഞെട്ടലുണ്ടാക്കുന്നതാണ്. എന്റെ പിതാവിന്റെ പേരും മരിച്ച് പോയവരുടെ പേരും പട്ടികയിലില്ല' , പൗരത്വത്തിനായി വേണ്ട ആവശ്യമായ രേഖകള്‍ അധികൃതര്‍ക്ക് നല്‍കുമെന്നും സിയാഹുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. അസാമിലെ കംരുപ് ജില്ലയില്‍ റംഗിയയില്‍ താമസിക്കുന്നവരാണ് മുന്‍ രാഷ്ട്രപതിയുടെ സഹോദരന്റെ കുടുംബം.

3.29 കോടി അപേക്ഷകരില്‍ നിന്നാണ് 40 ലക്ഷം പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമായത്. ഗുവാഹത്തിയില്‍ കഴിഞ്ഞദിവസമാണ് രജിസ്റ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ ശൈലേഷും എന്‍.ആര്‍.സി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയും ചേര്‍ന്ന് പൗരത്വ പട്ടിക പുറത്തിറക്കിയത്.

പൗരത്വം ലഭിക്കാത്തവര്‍ക്ക് മതിയായ രേഖകള്‍ സഹിതം വീണ്ടും അപേക്ഷിക്കാന്‍ സെപ്തംബര്‍ 28 വരെ സമയമുണ്ട്. തെറ്റുകള്‍ തിരുത്തി പുതിയ പട്ടിക പുറത്തിറക്കും വരെ ഇപ്പോള്‍ പുറത്തായവരുടെ പൗരത്വം ചോദ്യം ചെയ്യപ്പെടില്ലെന്നും രജിസ്റ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ അറിയിച്ചു. പട്ടിക അന്തിമമല്ലെന്നും അവര്‍ അറിയിച്ചു. എന്നാല്‍ അനുവദിച്ച സമയത്തിനു ശേഷവും പൗരത്വം തെളിയിക്കാന്‍ കഴിയാത്തവര്‍ നാടുകടത്തല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ന്യൂനപക്ഷങ്ങളെ കുടിയേറ്റക്കാരായി മുദ്രകുത്തി നാടുകടത്താനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നീക്കമെന്ന് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പുറത്തിറങ്ങിയതിനു പിന്നാലെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Former President Fakhruddin Ali Ahmed’s Nephew Among Those Missing from Assam NRC Final Draft, News, Religion, Politics, Trending, Controversy, Criticism, Allegation, Family, National.