Follow KVARTHA on Google news Follow Us!
ad

ചലച്ചിത്രകാരന്‍ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു

പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍ ഡയറക്ടറും ചലച്ചിത്രകാരനുമായ ജോണ്‍ Kochi, News, Cinema, Obituary, Death, Cinema, Kerala,
കൊച്ചി: (www.kvartha.com 30.07.2018) പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍ ഡയറക്ടറും ചലച്ചിത്രകാരനുമായ ജോണ്‍ ശങ്കരമംഗലം (84) അന്തരിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയാണ്. പരീക്ഷണ സിനിമകളിലൂടെ ചലച്ചിത്രലോകത്ത് സാന്നിധ്യം അറിയിച്ച വ്യക്തിയാണ് ജോണ്‍. നാല് തവണ രജത കമലവും നാല് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ചങ്ങനാശേരി എസ്.ബി. കോളജിലും മദ്രാസ് ക്രിസ്ത്യന്‍ കോളജിലുമായിരുന്നു വിദ്യാഭ്യാസം. പത്തൊന്‍പതാം വയസ്സില്‍ ക്രിസ്ത്യന്‍ കോളജില്‍ അധ്യാപകനായി. അധ്യാപക ജോലി രാജിവച്ച് പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് തിരക്കഥാരചനയിലും സംവിധാനത്തിലും ഒന്നാം റാങ്കോടെ ഡിപ്ലോമ നേടി. പഠനകാലത്ത് തന്നെ നാടകരചനയില്‍ സജീവമായിരുന്നു. ജയശ്രീ എന്ന തമിഴ് ചിത്രത്തിന് കഥയെഴുതിയാണ് സിനിമാരംഗത്തേക്ക് ചുവടുവയ്ക്കുന്നത്.

Former FTII director John Sankaramangalam passes away at 84 due to age-related illness, Kochi, News, Cinema, Obituary, Death, Cinema, Kerala

പ്രേംനസീര്‍ നായകനായ അവള്‍ അല്‍പം വൈകിപ്പോയി, കൊട്ടാരക്കരയും മധുവും പ്രധാന വേഷങ്ങള്‍ ചെയ്ത ജന്മഭൂമി,  ബാബു നമ്പൂതിരിയും സൂര്യയും മുഖ്യവേഷങ്ങളിലെത്തിയ സമാന്തരം, ശ്രീനിവാസൻ നായകനായ സാരാംശം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഇതില്‍ ജന്മഭൂമിക്ക് ദേശീയോദ്ഗ്രഥനത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡും മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഫിലിം ഡിവിഷനും സംസ്ഥാന സര്‍ക്കാരിനും വേണ്ടി നിരവധി ഡോക്യുമെന്ററികള്‍ നിര്‍മിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Former FTII director John Sankaramangalam passes away at 84 due to age-related illness, Kochi, News, Cinema, Obituary, Death, Cinema, Kerala.