Follow KVARTHA on Google news Follow Us!
ad

തെരുവുനായ്ക്കളുടെ അക്രമം: വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

കിഴക്കേത്തലയില്‍ വിദ്യാര്‍ത്ഥിനിക്കുനേരെ തെരുവ് നായ്ക്കളുടെ ആക്രമണം. തെരുവുനായുടെ പിടിയില്‍ നിന്നും രക്ഷപ്പെടുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനിക്ക് വീഴ്ചയില്‍ : Kerala, News, Student, Injured, Dog, attack, കേരള വാര്‍ത്ത, Local-News, Malappuram, Dog attack; Student injured
കരുവാരക്കുണ്ട്: (www.kvartha.com 31.07.2018) കിഴക്കേത്തലയില്‍ വിദ്യാര്‍ത്ഥിനിക്കുനേരെ തെരുവ് നായ്ക്കളുടെ ആക്രമണം. തെരുവുനായുടെ പിടിയില്‍ നിന്നും രക്ഷപ്പെടുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനിക്ക് വീഴ്ചയില്‍ പരിക്കേല്‍ക്കുകയുണ്ടായി. ടൗണിലെ ചുമട്ടുതൊഴിലാളികളാണ് വിദ്യാര്‍ത്ഥിനിയെ നായ്ക്കളുടെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തിയത്.

തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് പുറപ്പെടുമ്പോള്‍ കിഴക്കേതല ബസ് സ്റ്റാന്‍ഡിനു സമീപമാണ് സംഭവം. പുലര്‍ച്ചെ മദ്രസയില്‍ പോകുന്ന കുട്ടികള്‍ക്കും ഇവയുടെ ഉപദ്രവം വര്‍ദ്ധിച്ചു വരുന്നുണ്ട്. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന നിരവധി പേര്‍ തെരുവുനായുടെ പിടിയില്‍പെട്ട് പരിക്കേല്‍ക്കുക നിത്യസംഭവമായി മാറി. വാഹനങ്ങളുടെ മുന്നിലേക്ക് പാഞ്ഞു വരുന്ന നായ് കൂട്ടങ്ങളില്‍ നിന്നും രക്ഷപെടുന്നതിനിടയിലുണ്ടാകുന്ന വീഴ്ചയില്‍ പലര്‍ക്കും ഗുരുതര പരിക്കേല്‍ക്കാറുണ്ട്.

കരുവാരക്കുണ്ട് ടൗണിലും മറ്റും ഇവയുടെ ശല്യം അധികരിച്ചിട്ടും അധികൃതര്‍ നിസംഗത പാലിക്കുകയാണന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Student, Injured, Dog, attack, കേരള വാര്‍ത്ത, Local-News, Malappuram, Dog attack; Student injured
  < !- START disable copy paste -->