Follow KVARTHA on Google news Follow Us!
ad

ചൈല്‍ഡ് പ്രൊട്ടക്ട് ടീം അഖിലേന്ത്യാ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ചൈല്‍ഡ് പ്രൊട്ടക്ട് ടീം അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ആദ്യ ഘട്ടം എന്നNew Delhi, Child, Kerala, National, Child Protect team decided to Spread activities
ന്യൂഡല്‍ഹി: (www.kvartha.com 31.07.2018) കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ചൈല്‍ഡ് പ്രൊട്ടക്ട് ടീം അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ആദ്യ ഘട്ടം എന്ന നിലയില്‍ കരോള്‍ ബാഗില്‍ യോഗം സംഘടിപ്പിച്ചു. സമൂഹത്തില്‍ കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെയും ചൂഷണങ്ങള്‍ക്കെതിരെയും പീഡനങ്ങള്‍ക്കെതിരെയും ബോധവല്‍ക്കരണം നടത്തുക, കാണാതാവുന്ന കുട്ടികളെ കണ്ടെത്തുക, കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുക, വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സംഘടന രൂപം കൊണ്ടത്.

വീട് വിട്ടിറങ്ങിപ്പോയ 250ല്‍ അധികം കുട്ടികളെ പോലീസിന്റെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെയും സഹായത്തോടെ കണ്ടെത്തി വീട്ടില്‍ തിരിച്ചെത്തിക്കാന്‍ സാധിച്ചു. 200ല്‍ അധികം ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ശക്തമായ സോഷ്യല്‍ മീഡിയ കൂട്ടായ്മ ഈ സംഘടനയുടെ പ്രവര്‍ത്തനത്തിന് കരുത്ത് പകരുന്നു. ഒരു മാസം മാത്രം പ്രായമുള്ള ലൈബ ഫാത്വിമ എന്ന കുട്ടിയെ അടിയന്തിര ഹൃദയ ശസ്ത്രക്രിയയ്ക്കായി കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്ക് വളരെ കുറഞ്ഞ സമയം കൊണ്ട് ആംബുലന്‍സില്‍ എത്തിക്കാന്‍ സഹായിച്ചത് സിപിടി എന്ന സംഘടനയുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെ ഉള്ള ഗതാഗത നിയന്ത്രണത്തിനുള്ള അറിയിപ്പും പ്രവര്‍ത്തകര്‍ വഴിയോരങ്ങളില്‍ ആംബുലന്‍സിന് വഴിയൊരുക്കാനായി ചെയ്ത സേവനവും ആയിരുന്നു. തെരുവോരങ്ങളില്‍ ഭിക്ഷാടനത്തിന് ഉപയോഗപ്പെടുത്തുന്ന കുട്ടികളെ കണ്ടെത്തി പുനരധിവസിപ്പിച്ച് വിദ്യാഭ്യാസം നല്‍കുന്ന പ്രവര്‍ത്തനത്തിനും തുടക്കം കുറിക്കുമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, Child, Kerala, National, Child Protect team decided to Spread activities
  < !- START disable copy paste -->