Follow KVARTHA on Google news Follow Us!
ad

വള്ളിക്കാവ് ആശ്രമത്തില്‍നിന്നും കാണാതായ അമേരിക്കന്‍ മലയാളിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി

വള്ളിക്കാവ് ആശ്രമത്തില്‍നിന്നും കാണാതായ അമേരിക്കന്‍ മലയാളിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി. കഴിഞ്ഞ 26ന് വള്ളിക്കാവ്Kerala, Kollam, News, Missing, Dead, Dead Body, American Malayali's dead body found at Vallikkavu Ashram
കരുനാഗപ്പള്ളി: (www.kvartha.com 31.07.2018) വള്ളിക്കാവ് ആശ്രമത്തില്‍നിന്നും കാണാതായ അമേരിക്കന്‍ മലയാളിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി. കഴിഞ്ഞ 26ന് വള്ളിക്കാവ് അമൃതപുരി ആശ്രമത്തില്‍ നിന്നും കാണാതായ അമേരിക്കന്‍ പൗരത്വമുള്ള മലയാളി യുവാവിന്റെ മൃതദേഹമാണ് കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയത്. കൊല്ലം മയ്യനാട് മണി ഭവനത്തില്‍ മുരളി ഗോപാലകൃഷ്ണകുറുപ്പ് (41) ആണ് മരിച്ചത്.

ദീര്‍ഘനാളായി ആശ്രമത്തിലെ അന്തേവാസിയായിരുന്നു ഗോപാലകൃഷ്ണ കുറുപ്പ്. ബുദ്ധിവളര്‍ച്ച അല്‍പം കുറവുള്ള ഇയാളെ കണ്ടെത്താന്‍ പോലീസും ബന്ധുക്കളും അന്വേഷണം നടത്തിവരികയായിരുന്നു. തിങ്കളാഴ്ചയാണ് വള്ളിക്കാവ് ജംഗ്ഷനു തെക്കുഭാഗത്തായി കുറ്റിക്കാടിനു സമീപം മൃതദേഹം കണ്ടെത്തിയത്. അധികം ആരോടും സംസാരിക്കാത്ത സ്വഭാവമായിരുന്നു ഇയാളുടേത്.


Keywords: Kerala, Kollam, News, Missing, Dead, Dead Body, American Malayali's dead body found at Vallikkavu Ashram