Follow KVARTHA on Google news Follow Us!
ad

സഞ്ചാരികളറിയുന്നില്ല കെട്ടുങ്ങല്‍ കടവിലെ അപകട മരണങ്ങള്‍; ഇതുവരെ മരിച്ചത് ഏഴുപേര്‍

കുറുവന്‍ പുഴയുടെ വെണ്ണേക്കോട് കെട്ടുങ്ങല്‍ കടവില്‍ അപകട മരണങ്ങള്‍ വര്‍ദ്ധിക്കുന്നു. അപകടം പതിയിരിക്കുന്ന ഇവിടെ ഏഴ് പേരുടെ ജീവനാണ് കയത്തില്‍ പൊലിഞ്ഞത്. Kerala, News, Accident, Accidental Death, Death, River, Accident threat in Kettungal Kadavu
നിലമ്പൂര്‍: (www.kvartha.com 31.07.2018) കുറുവന്‍ പുഴയുടെ വെണ്ണേക്കോട് കെട്ടുങ്ങല്‍ കടവില്‍ അപകട മരണങ്ങള്‍ വര്‍ദ്ധിക്കുന്നു. അപകടം പതിയിരിക്കുന്ന ഇവിടെ ഏഴ് പേരുടെ ജീവനാണ് കയത്തില്‍ പൊലിഞ്ഞത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കടവ് കാണാനെത്തുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. മൂന്നാള്‍ താഴ്ചയുള്ള കടവാണിത്. നനഞ്ഞ് കിടക്കുന്ന കല്ലുകള്‍ ഏറെ വഴുക്കുന്നതാണ്. പാറക്കെട്ടുകള്‍ നിറഞ്ഞ ഭാഗമാണിത്.

നിലമ്പൂരില്‍ നിന്നു കക്കാടംപൊയില്‍ വിനോദ സഞ്ചോര കേന്ദ്രത്തിലേക്കുള്ള വഴിമധേയാണ് മനോഹരമായ കെട്ടുങ്ങല്‍ കടവ് ഉള്ളത്. കാഴ്ചക്കാരായി എത്തുന്നവര്‍ പുഴയിലേക്ക് വഴുതി വീഴുകയാണ്. പാറകൂട്ടങ്ങള്‍ ഉള്ളതിനാല്‍ തലയടിക്കുന്നതും പതിവാണ്. കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ ഇവിടെ വീണിട്ടുണ്ടെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടു. മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ അപകടം. തലശ്ശേരിയിലെ രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഇവിടെ ഒഴുക്കില്‍പ്പെട്ട് മരിച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരന്‍ എടവണ്ണ സ്വദേശി അടുത്തിടെയാണ് ഇവിടെ ഒഴുക്കില്‍പ്പെട്ട് മരിച്ചത്.

തിങ്കളാഴ്ച ഒഴുക്കില്‍പ്പെട്ട് മരിച്ച രബീഷിന്റെ മൃതദേഹം നിലമ്പൂര്‍ ഫയര്‍ഫോഴ്സ് ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ ലിഡീംഗ് ഫയര്‍മാന്‍ ബി. സുനില്‍കുമാര്‍, കെ. സുബൈര്‍, എം.ബി. അജിത്ത്, വൈ.പി ഷറഫുദ്ദീന്‍, പി. ഇല്ല്യാസ്, വി.പി. നിഷാദ്, വി. സലീം, എ. ശ്രീരാജ്, കെ.പി.അനൂപ്, എമര്‍ജന്‍സി റസ്‌ക്യൂഫോഴ്സ്, കമ്മ്യൂണിറ്റി വാളണ്ടിയര്‍മാര്‍ എന്നിവര്‍ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Accident, Accidental Death, Death, River, Accident threat in Kettungal Kadavu
  < !- START disable copy paste -->