Follow KVARTHA on Google news Follow Us!
ad

2019ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ തറപറ്റിക്കാന്‍ പ്രതിപക്ഷ മുന്നണികള്‍ പടയൊരുക്കം തുടങ്ങി; കച്ചകെട്ടുന്നത് യു പിയില്‍ നിന്നും

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസ് Lok Sabha, Election, Trending, Politics, BJP, Congress, Mayavathi, NCP, Madhya pradesh, National,
ലക്‌നൗ: (www.kvartha.com 31.07.2018) 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ മുന്നണിയുടെ നേതൃത്വത്തില്‍ പടയൊരുക്കം തുടങ്ങി. അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ് വാദി പാര്‍ട്ടി, മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബി.എസ്.പി), അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദള്‍ എന്നീ പാര്‍ട്ടികളാണ് ബി.ജെ.പിക്കെതിരായി കൈകോര്‍ക്കുന്നത്.

പടയൊരുക്കം തുടങ്ങുന്നത് യു പിയില്‍ നിന്നുമാണ്. ലോക് സഭാ തെരഞ്ഞെടുപ്പില്‍, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംസ്ഥാനമായ യു.പി നിര്‍ണായക പങ്കാണ് വഹിക്കുകയെന്നതിനാലാണ് പടയൊരുക്കം അവിടെ നിന്ന് തന്നെ തുടങ്ങാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. 80 സീറ്റുകളാണ് ഉത്തര്‍പ്രദേശിലുള്ളത്. സീറ്റുകള്‍ സംബന്ധിച്ചും ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

To Unseat Modi in 2019, Congress Must Work Around Priorities of Regional Parties, Lok Sabha, Election, Trending, Politics, BJP, Congress, Mayavathi, NCP, Madhya pradesh, National

ബി.ജെ.പിയെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുന്നതിന് വിശാല സഖ്യം വേണമെന്ന തിരിച്ചറിവിനെ തുടര്‍ന്ന് ഈ വര്‍ഷം യു.പിയിലെ ഗോരഖ്പൂര്‍, ഫുല്‍പൂര്‍, കൈരാന, നൂര്‍പൂര്‍ എന്നിവിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കൈകോര്‍ത്താണ് ഈ പാര്‍ട്ടികള്‍ മത്സരിച്ചത്.

കഴിഞ്ഞയാഴ്ച എന്‍.സി.പി ദേശീയ അധ്യക്ഷനും ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ മുന്നണിയിലെ പ്രധാനിയുമായ ശരദ് പവാര്‍ ബി.എസ്.പി അധ്യക്ഷ മായാവതിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സീറ്റ് ധാരണ സംബന്ധിച്ചും പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.

മധ്യപ്രദേശില്‍ 50 സീറ്റ് വേണമെന്ന് മായാവതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസുമായുള്ള ചര്‍ച്ച വഴിമുട്ടിയിരുന്നു. കോണ്‍ഗ്രസ് 22 സീറ്റ് നല്‍കാമെന്നാണ് പറഞ്ഞത്. എന്നാലത് 30ന് അപ്പുറത്തേക്ക് പോകില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

യു.പിയിലെ സഖ്യ ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ബി.എസ്.പിയും എസ്.പിയും തമ്മില്‍ വിശാലധാരണയില്‍ എത്തിയിട്ടുണ്ട്. അജിത് സിംഗിന് എസ്.പിയുടെ ക്വാട്ടയില്‍ നിന്നായിരിക്കും സീറ്റ് നല്‍കുക. കോണ്‍ഗ്രസിന് എട്ട് സീറ്റ് വരെ നല്‍കാന്‍ മറ്റ് പാര്‍ട്ടികള്‍ തയ്യാറാണ്.

കോണ്‍ഗ്രസ് കടുംപിടിത്തം തുടര്‍ന്നാല്‍ അത് 10 വരെയാകാം. ബി.എസ്.പിയ്ക്കായിരിക്കും ഏറ്റവും കൂടുതല്‍ സീറ്റ് ലഭിക്കുക. എസ്.പിക്ക് 32 സീറ്റ് വരെ ലഭിച്ചേക്കാം. മൂന്ന് സീറ്റായിരിക്കും ആര്‍.എല്‍.ഡിക്ക് ലഭിക്കുക. ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര. ബീഹാര്‍, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ ഇതിനോടകം തന്നെ കോണ്‍ഗ്രസ് സഖ്യധാരണയില്‍ എത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: To Unseat Modi in 2019, Congress Must Work Around Priorities of Regional Parties, Lok Sabha, Election, Trending, Politics, BJP, Congress, Mayavathi, NCP, Madhya pradesh, National.