Follow KVARTHA on Google news Follow Us!
ad

പ്ലേ ബോയ് മാഗസിനില്‍ ജവഹര്‍ലാല്‍ നെഹ് റുവിന്റെ അഭിമുഖം; 50 വര്‍ഷം പഴക്കമുള്ള വിവാദത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതായിരുന്നു

ന്യൂയോര്‍ക്ക്: (www.kvartha.com 30.06.2018) അന്‍പത് വര്‍ഷം മുന്‍പുള്ള വിവാദത്തിന് വീണ്ടും തിരികൊളുത്തി സോഷ്യല്‍ മീഡിയ. 55 വര്‍ഷം മുന്‍പ് അഡല്‍ട് Play boy Magazine, Jawaharlal Nehru
ന്യൂയോര്‍ക്ക്: (www.kvartha.com 30.06.2018) അന്‍പത് വര്‍ഷം മുന്‍പുള്ള വിവാദത്തിന് വീണ്ടും തിരികൊളുത്തി സോഷ്യല്‍ മീഡിയ. 55 വര്‍ഷം മുന്‍പ്  അഡല്‍ട് മാഗസിനായ പ്ലേ ബോയില്‍ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ് റുവിന്റെ അഭിമുഖം അച്ചടിച്ചുവന്നതുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോള്‍ വീണ്ടും തലപൊക്കിയിരിക്കുന്നത്. Maithun (24°C) (@Being_Humor) എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് വിവാദ പോസ്റ്റ് ഉണ്ടായിരിക്കുന്നത്.

കോണ്‍ഗ്രസിന് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യണം. നിങ്ങള്‍ എല്ലാവരും പരമാവധി ഈ ട്വീറ്റ് ഷെയര്‍ ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു പോസ്റ്റ്. പ്ലേ ബോയ് മാഗസിന്‍ ആദ്യമായി ഇന്റര്‍വ്യൂ ചെയ്ത രാഷ്ട്ര തലവന്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ് റു ആയിരുന്നു എന്നും ഇത് 1963ല്‍ ആയിരുന്നുവെന്നുമായിരുന്നു ട്വീറ്റ്. ഇതോടെ ജവഹര്‍ ലാല്‍ നെഹ് റു പ്ലേ ബോയ് മാഗസിന് അഭിമുഖം നല്‍കിയിട്ടുണ്ടെന്ന് ട്വീറ്റുകള്‍ പ്രചരിച്ചു. ഇതോടെ പ്രമുഖ പത്രമായ ഇന്ത്യ ടുഡേയുടെ ടീം ഇതേ കുറിച്ച് അന്വേഷണം ആരംഭിച്ചു. 1.43 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള പ്ലേ ബോയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ആയിരുന്നു ആദ്യമിവര്‍ പരിശോധിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച ട്വീറ്റ് കണ്ടെത്തിയില്ല. മുന്‍പ് ഇത് സംബന്ധിച്ച് ട്വീറ്റ് വന്നിരുന്നോ എന്നോ അത് ഡിലീറ്റ് ചെയ്യപ്പെട്ടതാണോ എന്നും വ്യക്തമല്ല.
Play boy Magazine, Jawaharlal Nehru

ഇതിനിടയിലാണ് ടീം പ്രസ്തുത ട്വീറ്റില്‍ ജവഹര്‍ലാല്‍ നെഹ് റുവിന് പകരമായി ജവ്ഷര്‍ലാല്‍ എന്നെഴുതി കാണുന്നത്. തുടര്‍ന്നിവര്‍ 2017, ഒക്ടോബര്‍ 3ന് ഫോര്‍ബ്‌സ് വെബ്‌സൈറ്റില്‍ പബ്ലിഷ് ചെയ്ത ഒരു ലേഖനം കണ്ടെത്തി പരിശോധിച്ചു. 1963 ഒക്ടോബര്‍ എഡിഷനില്‍ നെഹ് റുവിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചതായി വ്യക്തമായി. 1962ലാണ് പ്ലേ ബോയ് മാഗസിന്‍ തുടങ്ങുന്നത്. 1963 ഒക്ടോബറിലെ പ്ലേ ബോയ് മാഗസിന്‍ കവര്‍ ഇന്ത്യ ടുഡെ ടീമിന് ലഭിച്ചു. അന്നത്തെ മോഡലായിരുന്ന എല്‍സ മര്‍ടിനെല്ലി മുഖചിത്രമായ കവര്‍ പേജില്‍ 'ആന്‍ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ വിത്ത് നെഹ് റു ഓഫ് ഇന്ത്യ' എന്നും അച്ചടിച്ചിട്ടുണ്ട്. ഉള്ളടക്കത്തില്‍ നെഹ് റുവിന്റെ അഭിമുഖവും. ന്യൂഡല്‍ഹിയിലെ 10 തീന്‍ മൂര്‍ത്തി മാര്‍ഗിലെ വസതിയിലിരുന്ന് നല്‍കിയ ഇന്റര്‍വ്യൂ ആണിതെന്ന് പ്ലേ ബോയ് മാഗസിന്‍ വാദം ഉന്നയിച്ചിരുന്നു. ഹെന്‍ റി സ്ലെസര്‍ ആണ് ഇന്റര്‍വ്യൂ ചെയ്തതെന്നും ഇതിലുണ്ടായിരുന്നു. ഇദ്ദേഹം 2002ല്‍ അന്തരിച്ചു.

മഹാത്മ ഗാന്ധി, ടാഗോര്‍, ചൈനീസ് കടന്നുകയറ്റം തുടങ്ങി നിരവധി പ്രശ്‌നങ്ങളെ കുറിച്ച് നെഹ് റു വിശദീകരിക്കുന്നുണ്ട്. പക്ഷേ വിവാദമായിരിക്കുന്നത് ഇതേ മാഗ്‌സിനില്‍ തനെ മൂന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന എഡിറ്റേഴ്‌സ് നോട്ടാണ്. മാഗസിന്റെ വാദം തള്ളിക്കൊണ്ടുള്ള ഇന്ത്യന്‍ എംബസിയുടെ പ്രസ്താവനയായിരുന്നു ഇത്.

മാഗസിന്റെ അച്ചടി നടക്കുന്നതിനിടയിലാണ് ഞങ്ങള്‍ക്ക് വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും ഒരു കത്ത് ലഭിക്കുന്നത്. പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ് റു പ്ലേ ബോയ് മാഗസിന് ഇന്റര്‍ വ്യൂ അനുവദിച്ചിട്ടില്ലെന്നും നെഹ് റു പലപ്പോഴായി നടത്തിയ പൊതു പ്രസ്താവനകളും പ്രസംഗങ്ങളും പഠിച്ച് അതില്‍ നിന്നുമുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് മാഗസിന്‍ ഇന്റര്‍വ്യൂ തയ്യാറാക്കിയിരിക്കുന്നതെന്നുമാണ് എംബസി കത്തില്‍ പറഞ്ഞിരിക്കുന്നത്- എന്നായിരുന്നു എഡിറ്റേഴ്‌സ് നോട്ട്.

ഇതോടെ നെഹ് റു പ്ലേ ബോയ് മാഗസിന് ഇന്റര്‍വ്യൂ നല്‍കിയിട്ടില്ലെന്ന് വ്യക്ത്മായി. എന്നാല്‍ മാഗസിന്‍ ഇതേ നോട്ടില്‍ അവരുടെ വാദത്തില്‍ ഉറച്ച് നിന്നു. അഭിമുഖം തയ്യാറാക്കിയ ജേര്‍ണലിസ്റ്റ് നിരവധി രാഷ്ട്ര തലവന്മാരുമായി സംസാരിക്കുകയും അഭിമുഖങ്ങള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ടെന്നും ഇതിന് തെളിവായി റെക്കോര്‍ഡ് ചെയ്യപ്പെട്ട ഓഡിയോ ടേപ്പുകളും രാഷ്ട്രതലവന്മാര്‍ക്കൊപ്പമുള്ള ഫോട്ടോഗ്രാഫുകളും നല്‍കിയിട്ടുണ്ടെന്നും മാഗസിന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നെഹ് റു അഭിമുഖം നല്‍കിയെന്ന് പറയപ്പെടുന്ന ഹെന്‍ റി സ്ലെസറിനൊപ്പമുള്ള നെഹ് റുവിന്റെ ചിത്രമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇപ്പോഴും മാഗസിന്റെ വാദത്തില്‍ വിശ്വസിക്കുന്നവരും എംബസിയുടെ പ്രസ്താവനയില്‍ വിശ്വസിക്കുന്നവരും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: They were probably woven in the form of an interview and handed over to the adult magazine.

Keywords: Play boy Magazine, Jawaharlal Nehru