Follow KVARTHA on Google news Follow Us!
ad

എട്ടു വയസുകാരന് ചികിത്സ നിഷേധിച്ച സംഭവം: ആരോഗ്യ വകുപ്പിന് പരാതിയുമായി ബന്ധുക്കള്‍

എട്ടുവയസുകാരന് ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യ Complaint, Mavelikkara, News, Health, Health & Fitness, hospital, Treatment, Health Minister, Kerala,
മാവേലിക്കര: (www.kvartha.com 30.06.2018) എട്ടുവയസുകാരന് ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിക്ക് കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. ആസ്മയും ശ്വാസ തടസവും അനുഭവപ്പെട്ട വെട്ടിയാര്‍ ഇടപ്പുരയില്‍ ആല്‍ട്രി(8)നെ ജൂണ്‍ 25നാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പരിശോധനയില്‍ കുട്ടി സഹകരിക്കുന്നില്ലെന്ന് പറഞ്ഞ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ഇവരെ പറഞ്ഞയച്ചു.

എന്നാല്‍ രാത്രി വൈകിയതോടെ കുട്ടിയുടെ അവസ്ഥ ഗുരുതരമാകുകയും സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ എത്തിക്കുകയും ചെയ്തു. ഇവിടെ വിദഗ്ദ്ധ ചികിത്സയ്ക്ക് സൗകര്യമില്ലാത്തതിനാല്‍ വീണ്ടും ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ രണ്ടാമതും വേണ്ട പരിചരണം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല.

Treatment deny case, Complaint to health department, Complaint, Mavelikkara, News, Health, Health & Fitness, Hospital, Treatment, Health Minister, Kerala

പിന്നീട് ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ അവസ്ഥ വഷളായി. ഇതേ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

Keywords: Treatment deny case, Complaint to health department, Complaint, Mavelikkara, News, Health, Health & Fitness, Hospital, Treatment, Health Minister, Kerala.