Follow KVARTHA on Google news Follow Us!
ad

സിലിണ്ടറുകളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍; ശ്രദ്ധിക്കാതെ പോകരുത് ഇവ

ഗ്യാസ് സിലിണ്ടര്‍ മൂലമുണ്ടായ ദുരന്തങ്ങള്‍ നമ്മള്‍ ദിനംപ്രതി കേള്‍ക്കാറുണ്ട്. വീടുകളില്‍ ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ഗ്യാസ് സിലിണ്ടറുകള്‍ കൈകാര്യം ചെKerala, kasaragod, Accident, News, gas, Cylinder, Warning, Careful, Pls careful during handling of gas cylinder
കാസർകോട്: (www.kvartha.com 30.06.2018) ഗ്യാസ് സിലിണ്ടര്‍ മൂലമുണ്ടായ ദുരന്തങ്ങള്‍ നമ്മള്‍ ദിനംപ്രതി കേള്‍ക്കാറുണ്ട്. വീടുകളില്‍ ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ഗ്യാസ് സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളുമുണ്ട്. ഇത്തരം കാര്യങ്ങളാണ് പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്.

അശ്രദ്ധമായി ഗ്യാസ് സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുന്നത് ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഗ്യാസ് ഏജന്‍സികള്‍ തന്നെ സിലിണ്ടറുകള്‍ അശ്രദ്ധമായി ആണ് കൈകാര്യം ചെയ്യുന്നത്. ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്തെ ഗോഡൗണുകളില്‍ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഗ്യാസ് സിലിണ്ടറുകള്‍ ദേശീയപാതയോരത്തും ജനസാന്ദ്രതയേറിയ സ്ഥലത്തും അലക്ഷ്യമായി കൊണ്ടിട്ടാണ് വിതരണം ചെയ്യുന്നത്. ലോറികളില്‍ നിന്നും റോഡരികിലേക്ക് സിലിണ്ടറുകള്‍ എടുത്തെറിയുകയാണ് പതിവ്. ഈ സിലിണ്ടറുകള്‍ കല്ലിലും മറ്റും പതിച്ച് ഉടയാനും സാധ്യതയുണ്ട്.


മാത്രമല്ല മിക്ക കമ്പനികളും പതിറ്റാണ്ടുകള്‍ പഴകി ദ്രവിച്ച സിലിണ്ടറുകളിലാണ് ഗ്യാസ് നിറച്ച് ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നത്. ഇത് എളുപ്പത്തില്‍ ഗ്യാസ് ചോര്‍ച്ചയുണ്ടാവാന്‍ കാരണമാകുന്നു. ഏജന്റുമാര്‍ സിലിണ്ടര്‍ എത്തിക്കുമ്പോള്‍ അത് പഴകിയതാണോ എന്നൊന്നും ആരും കാര്യമാക്കാറില്ല. എന്നാല്‍ ഇത്തരം സിലിണ്ടറുകളില്‍ വലിയ അപകടമാണ് പതിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കാസര്‍കോട് ചെറുവത്തൂരിലെ ഗുരുപുരത്ത് സൈനബയുടെ വീട്ടില്‍ ഗ്യാസ് ചോര്‍ച്ചയുണ്ടായി. തലനാരിഴയ്ക്കാണ് കുടുംബവും അയല്‍വാസികളും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പഴകി തുരുമ്പിച്ച് ദ്രവിച്ചാണ് സിലിണ്ടറിന്റെ അടിഭാഗത്ത് ദ്വാരമുണ്ടായത്. വീട്ടുകാര്‍ കരുതലോടെ നീങ്ങിയതാണ് ഇവിടെ അപകടം വഴിമാറിയത്. ഫയര്‍ ഫോഴ്‌സിന്റെ സമയോചിത ഇടപെടലും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി.

പലപ്പോഴും വീട്ടമ്മമാര്‍ ഇത്തരം അപകടങ്ങള്‍ ശ്രദ്ധിക്കാതെയാണ് ഗ്യാസ് സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Keywords: Kerala, kasaragod, Accident, News, gas, Cylinder, Warning, Careful, Pls careful during handling of gas cylinder