Follow KVARTHA on Google news Follow Us!
ad

കന്യാസ്ത്രീയെ ജലന്ധറില്‍ വെച്ചും കോട്ടയത്തെത്തിയപ്പോള്‍ അവിടെ വെച്ചും പീഡിപ്പിച്ചു; ബിഷപ്പ് പെട്ടു, യുവതിക്കെതിരെ തിരിച്ചും പരാതി നല്‍കി

ജലന്ധറില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള കന്യാസ്ത്രീയെ അവിടെവച്ചും രക്ഷപ്പെട്ട് Kottayam, News, Complaint, Allegation, Police, Molestation, Family, Kerala,
കോട്ടയം: (www.kvartha.com 30.06.2018) ജലന്ധറില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള കന്യാസ്ത്രീയെ അവിടെവച്ചും രക്ഷപ്പെട്ട് കോട്ടയം കുറവിലങ്ങാട് മഠത്തിലെത്തിയപ്പോള്‍ അവിടെയെത്തിയും പീഡിപ്പിച്ചുവെന്ന് കാട്ടി കന്യാസ്ത്രീയുടെ പരാതി. സീറോ മലബാര്‍ സഭയുടെ ജലന്ധര്‍ ബിഷപ്പ് തൃശൂര്‍ സ്വദേശി ഫ്രാങ്കോ മുളയ്ക്കല്‍ ആണ് ആരോപണവിധേയന്‍. ബിഷപ്പ് കേരളത്തിലെത്തിയാല്‍ താമസിക്കാന്‍ തിരഞ്ഞെടുത്തിരുന്നത് കുറവിലങ്ങാട് മഠത്തോടു ചേര്‍ന്നുള്ള ഗസ്റ്റ് ഹൗസാണ്. അവിടെ വച്ചാണ് കന്യാസ്ത്രീയെ പീഡിപ്പിച്ചതെന്നാണ് പോലീസിന് നല്‍കിയ മൊഴി.

ളോഹയുടെ കീറിയഭാഗം തുന്നാനായാണ് 2014ല്‍ കന്യാസ്ത്രീയെ ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തിയത്. കന്യാസ്ത്രീ മുറിയില്‍ കയറിയ ഉടനെ കതക് അടക്കുകയും ബലമായി പീഡനത്തിനിരയാക്കുകയുമായിരുന്നു എന്നാണ് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നത്. പിന്നീട് കേരളത്തില്‍ വരുമ്പോഴെല്ലാം പീഡനം തുടര്‍ന്നതായും രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ 13 തവണ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു. കൂടാതെ പലതവണ പ്രകൃതി വിരുദ്ധ നടപടികള്‍ക്ക് വിധേയമാക്കി. പരാതിപ്പെടാതിരിക്കാന്‍ പുറത്തുനിന്നും മഠത്തിനുള്ളില്‍നിന്നും സമ്മര്‍ദങ്ങള്‍ ഏറെയുണ്ടായെന്നും കന്യാസ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്.

Nun Accuses Kerala Bishop Of immoral Abuse, Bishop Calls It 'Revenge', Kottayam, News, Complaint, Allegation, Police, Molestation, Family, Kerala

ബിഷപ്പ് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് കാട്ടി ഒരു വര്‍ഷം മുമ്പ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്കിയിരുന്നുവെന്നും കന്യാസ്ത്രീ മൊഴിയില്‍ പറയുന്നു. വനിതാ സി.ഐ യുടെ മുമ്പാകെയാണ് പീഡനത്തിനിരയായ 47കാരിയായ കന്യാസ്ത്രീ മൊഴി നല്കിയത്. കന്യാസ്ത്രീയുടെ പരാതി കേള്‍ക്കാന്‍ കര്‍ദിനാള്‍ കുറവിലങ്ങാട്ടെ മഠത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചുവെങ്കിലും ബിഷപ്പിനെതിരെ യാതൊരു നടപടികളും ഉണ്ടായില്ലെന്നും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.

ഇതിനിടെ സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാട് മഠത്തിലെത്തി അനുരഞ്ജന ചര്‍ച്ച നടത്തി. രണ്ടു വൈദികരാണ് ബിഷപ്പിന്റെ പ്രതിനിധികളായി ചര്‍ച്ചയില്‍ പങ്കെടുത്തത്. കന്യാസ്ത്രീയുടെ ബന്ധുക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍ തങ്ങളെ കൊല്ലാന്‍ ശ്രമിച്ചുവെന്നു കാട്ടി ആരോപണവിധേയനായ ബിഷപ്പ് കുറവിലങ്ങാട് പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. ഈ പരാതിയും പോലീസ് പരിശോധിക്കുന്നുണ്ട്.

ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് കഴിഞ്ഞ 27നാണ് കന്യാസ്ത്രീ പരാതി നല്കിയത്. തുടര്‍ന്ന് കേസ് അന്വേഷണത്തിനായി വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന് കേസ് കൈമാറി. ഇതേ തുടര്‍ന്നാണ് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് ഡിവൈ.എസ്.പി വ്യക്തമാക്കി. വൈദ്യപരിശോധനയില്‍ കന്യാസ്ത്രീ പീഡനത്തിനിരയായതായി തെളിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

കന്യാസ്ത്രീക്കെതിരെ ബിഷപ്പ് പരാതി നല്കിയിട്ടുള്ളതിനാല്‍ വിശദമായ അന്വേഷണത്തിനു ശേഷമേ തുടര്‍ നടപടിയിലേക്ക് കടക്കൂ എന്നും പോലീസ് അറിയിച്ചു.

അതിനിടെ ബിഷപ്പിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഇപ്പോള്‍ പരസ്യ പ്രതികരണത്തിനില്ലെന്നും കന്യാസ്ത്രീ വ്യക്തമാക്കി. കാര്യങ്ങള്‍ അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. സഭാ നേതൃത്വത്തിനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. പോലീസ് മൊഴിയെടുക്കുകയും ചെയ്തു. അതുകൊണ്ട് ഇപ്പോള്‍ പരസ്യപ്രതികരണത്തിനില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Keywords: Nun Accuses Kerala Bishop Of immoral Abuse, Bishop Calls It 'Revenge', Kottayam, News, Complaint, Allegation, Police, Molestation, Family, Kerala.