Follow KVARTHA on Google news Follow Us!
ad

പുറത്തുവരുന്ന വാര്‍ത്തകള്‍ രണ്ട് ദിവസം കൊണ്ട് അടങ്ങും; രാജിവച്ച നടിമാര്‍ അമ്മയോട് ശത്രുത പുലര്‍ത്തുന്നവരും സ്ഥിരമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരും, അമ്മയുടെ മെഗാഷോയില്‍ പോലും സഹകരിച്ചിട്ടില്ലെന്നും കെ ബി ഗണേഷ് കുമാര്‍

താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ രണ്ട് ദിവസം Kochi, News, Trending, Cinema, Controversy, Entertainment, Ganesh Kumar, Kerala,
കൊച്ചി: (www.kvartha.com 30.06.2018) താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ രണ്ട് ദിവസം കൊണ്ട് അടങ്ങുമെന്ന് കെ ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ. സംഘടനയില്‍ നിന്നും രാജിവച്ച നടിമാര്‍ അമ്മയോട് ശത്രുത പുലര്‍ത്തുന്നവരും സ്ഥിരമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരുമാണെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനയച്ച ശബ്ദസന്ദേശത്തില്‍ ഗണേഷ് കുമാര്‍ പറഞ്ഞു.

ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളും ഫേസ്ബുക്ക് പോസ്റ്റുകളും കണ്ട് ഭയപ്പെടരുത്. അമ്മയില്‍ നിന്ന് പുറത്തുപോയ നാലുപേരും സിനിമയിലോ സംഘടനയിലോ സജീവമായിട്ടുള്ളവരല്ല. അമ്മ നടത്തിയ മെഗാ ഷോയില്‍ പോലും ഇവര്‍ സഹകരിച്ചിട്ടില്ല. ഇവര്‍ക്ക് പുറത്തുപോകുന്നതിനോ വേറെ സംഘടനയുണ്ടാക്കുന്നതിനോ യാതൊരു കുഴപ്പവുമില്ലെന്നും അതൊക്കെ നല്ല കാര്യമാണെന്നും ഗണേഷ് പറയുന്നു.

 'No need to be afraid over resignation of actresses,' says Ganesh,Kochi, News, Trending, Cinema, Controversy, Entertainment, Ganesh Kumar, Kerala

അമ്മക്കെതിരേ രാഷ്ട്രീയക്കാര്‍ വിമര്‍ശനം ഉന്നയിക്കുന്നത് കൈയടി നേടാന്‍ വേണ്ടിമാത്രമാണെന്നും ഇപ്പോള്‍ പുറത്തുവരുന്ന വിവാദങ്ങള്‍ ഉന്നയിക്കുന്നത് ഒരുപണിയും ഇല്ലാത്ത രാഷ്ട്രീയക്കാരാണെന്നും ഇവര്‍ക്ക് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയൊന്നുമില്ലെന്നും ഗണേഷ് കുമാര്‍ ആരോപിക്കുന്നു.

അമ്മയ്‌ക്കെതിരെ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ രണ്ട് ദിവസം കൊണ്ട് അടങ്ങും. ചാനലുകാരെയും പത്രക്കാരെയും സംബന്ധിച്ച് മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതല്ല, മറിച്ച് ആരെയും നശിപ്പിക്കാന്‍ കിട്ടുന്ന ഏതൊരു അവസരവും അവര്‍ ഉപയോഗപ്പെടുത്തും. ഏത് പ്രസ്ഥാനമായാലും കുഴപ്പമില്ല അവരുടെ ജോലി നെഗറ്റിവിറ്റി വിതരണം ചെയ്യുന്നതാണെന്നും ഗണേഷ് ന്യായീകരിക്കുന്നു.

Keywords: 'No need to be afraid over resignation of actresses,' says Ganesh,Kochi, News, Trending, Cinema, Controversy, Entertainment, Ganesh Kumar, Kerala.