Follow KVARTHA on Google news Follow Us!
ad

എ ഡി ജി പിയുടെ മകളെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ ഇല്ല; കൂടുതല്‍ സമയം ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍

പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളെ Kochi, News, Trending, Report, Police, High Court of Kerala, Probe, attack, Kerala
കൊച്ചി: (www.kvartha.com 30.06.2018) പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളെ രക്ഷിക്കാന്‍ തന്ത്രം മെനഞ്ഞ് പോലീസ്. സുദേഷ് കുമാറിന്റെ മകളെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്ന് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം വേണമെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെടും. ബുധനാഴ്ചയാണ് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.

പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ എഡിജിപിയുടെ മകള്‍ മര്‍ദിച്ച സംഭവം കഴിഞ്ഞ് 16 ദിവസം ആയിട്ടും ഇതുവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് ഒന്നും ക്രൈംബ്രാഞ്ച് സംഘം എത്തിയിട്ടില്ല. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്‌കര്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി പോലീസിന്റെ നിലപാട് തേടിയത്. ജുലൈ നാലിനു ഹൈക്കോടതി ഈ കേസ് പരിഗണിക്കും.

No evidence to arrest ADGP's daughter, police to court,Kochi, News, Trending, Report, Police, High Court of Kerala, Probe, Attack, Kerala

ഇതിനു മുന്നോടിയായി അന്വേഷണസംഘം ഇതുവരെയുള്ള അന്വേഷണപുരോഗതി വ്യക്തമാക്കി കേസ് ഫയല്‍ കോടതിയിലേക്കു കൈമാറി. മര്‍ദനമേറ്റ കാര്യം സ്ഥിരീകരിക്കുന്ന സാഹചര്യത്തെളിവുകളും മൊഴികളുമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെടും.

ഇതോടൊപ്പം, എഡിജിപിയുടെ മകളുടെ പരാതി വ്യാജമാണെന്നു സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടും അത് സ്ഥിരീകരിക്കാനും ക്രൈംബ്രാഞ്ച് തയാറായിട്ടില്ല. ഈ പരാതിയിലും കൂടുതല്‍ തെളിവ് ശേഖരിക്കണമെന്നാണ് ആവശ്യം. ഗവാസ്‌കര്‍ തന്നെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും കാലില്‍ വാഹനം കയറ്റിയെന്നുമാണ് എ.ഡി.ജി.പിയുടെ മകളുടെ പരാതി.

എഡിജിപിയുടെ മകളെ രക്ഷിക്കാനുള്ള ഉന്നതതല സമ്മര്‍ദം മൂലം അന്വേഷണം വൈകിപ്പിക്കാനുള്ള നീക്കമാണിതെന്ന ആക്ഷേപം ശക്തമാണ്. കേസ് പരിഗണിക്കുമ്പോഴുള്ള കോടതിയുടെ നിലപാട് അറിഞ്ഞിട്ട് തുടര്‍ അന്വേഷണത്തിലും അറസ്റ്റിലും തീരുമാനമെടുക്കാനാണ് അന്വേഷണ സംഘത്തിന്റെയും ചില ഉന്നത ഉദ്യോഗസ്ഥരുടെയും നിലപാട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: No evidence to arrest ADGP's daughter, police to court,Kochi, News, Trending, Report, Police, High Court of Kerala, Probe, Attack, Kerala.