Follow KVARTHA on Google news Follow Us!
ad

ഇനി നിസ്സാനും റെനോള്‍ട്ടും മിറ്റ്‌സുബിഷിയും കേരളത്തില്‍ നിന്ന്; ആഗോള വാഹനനിര്‍മാതാക്കളായ നിസാന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍ സ്ഥാപിക്കാനുള്ള ധാരണാപത്രത്തില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു

ഡിജിറ്റല്‍ സംസ്ഥാനമാകാനൊരുങ്ങി കേരളം. ആഗോള വാഹനനിര്‍മാതാക്കളായ നിസാന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍ സ്ഥാപിക്കാനുള്ള ധാരണാപത്രത്തില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. നിസാന്റെ Kerala, Thiruvananthapuram, News, World, Car, Automobile, Busines, Pinarayi vijayan, LDF, Nissan sets up 1st global digital hub in India, Kerala, to hire 500 people this fiscal
തിരുവനന്തപുരം: (www.kvartha.com 29.06.2018) ഡിജിറ്റല്‍ സംസ്ഥാനമാകാനൊരുങ്ങി കേരളം. ആഗോള വാഹനനിര്‍മാതാക്കളായ നിസാന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍ സ്ഥാപിക്കാനുള്ള ധാരണാപത്രത്തില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് ആണ് കേരളത്തില്‍ വരാന്‍ പോകുന്നത്. ഹബ്ബ് സ്ഥാപിക്കുന്നതിനാവാശ്യമായ സ്ഥലം വിട്ടുനല്‍കുന്നതിനുള്ള ധാരണപത്രത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചത്.

ഹോട്ടല്‍ ഹില്‍ഡന്‍ ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍, 70 ഏക്കറില്‍ സ്ഥാപിതമാകുന്ന ഹബ്ബിന്റെ ആദ്യഘട്ടത്തിനായുള്ള 30 ഏക്കര്‍ ഭൂമി വിട്ടു നല്‍കുന്നതിനുള്ള ധാരണപത്രമാണ് കൈമാറുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ഒരു ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം, സ്ഥാപനത്തിന് വേണ്ട എല്ലാ സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വ്യവസായ അനുകൂല അന്തരീക്ഷം തിരിച്ചറിഞ്ഞ് വ്യവസായ പ്രമുഖര്‍ കേരളത്തിലെത്തുന്നത് ആശാവഹമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കുള്ള ഗവേഷണവും സാങ്കേതികവികസനവുമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ നടക്കുക. നിസാന്‍, റെനോള്‍ട്ട്, മിറ്റ്‌സുബിഷി തുടങ്ങിയ വാഹനനിര്‍മ്മാതാക്കള്‍ക്കു വേണ്ടിയാണ് ഫ്രാങ്കോ ജപ്പാന്‍ സഹകരണസംഘമായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കുന്നത്.

ക്യാംപസിന്റെ നിര്‍മാണം പൂര്‍ത്തിയാകുംവരെ ടെക്നോപാര്‍ക്ക് മൂന്നാംഘട്ടത്തിലെ 25,000 ചതുരശ്രയടിയിലും കോഡവലപ്പര്‍ ക്യാംപസിലുമായി ഡിജിറ്റല്‍ ഹബ് പ്രവര്‍ത്തിക്കും. തിരുവനന്തപുരം ടെക്നോസിറ്റിയില്‍ സ്ഥാപിക്കുന്ന നിസാന്‍ ഡിജിറ്റല്‍ ടെക്നോളജി ഹബ് മൂന്നു വര്‍ഷത്തിനകം 3000 ഹൈടെക് സാങ്കേതിക തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്.



ഐടി അധിഷ്ഠിതവ്യവസായത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളാണ് നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തിലേക്ക് എത്തിച്ചത്. സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജപ്പാനിലെ നിസാന്‍ ഹെഡ്ക്വാര്‍ട്ടേര്‍സ് സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസിലാക്കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം നിസാന്‍ കമ്പനി പ്രതിനിധികള്‍ കേരളത്തിലെത്തി ചര്‍ച്ച നടത്തി ഡിജിറ്റല്‍ ഹബ്ബിനുള്ള സാധ്യതകള്‍ പരിശോധിച്ചു. ശേഷം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ തീരുമാനമനുസരിച്ച് രൂപീകരിച്ച കോര്‍ കമ്മിറ്റി ഡിജിറ്റല്‍ ഹബ്ബിനുള്ള രൂപരേഖ തയ്യാറാക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, World, Car, Automobile, Busines, Pinarayi vijayan, LDF, Nissan sets up 1st global digital hub in India, Kerala, to hire 500 people this fiscal