Follow KVARTHA on Google news Follow Us!
ad

വാട്ട്‌സആപ്പില്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍; അഡ്മിനുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടുള്ള ഫീച്ചറുകള്‍ നിലവില്‍വന്നു

അംഗങ്ങളെ ആഡ് ചെയ്യാനും റിമൂവ് ചെയ്യാനും മാത്രം അധികാരമുണ്ടായിരുന്ന Technology, Whatsapp, Social Network, News, Technology, Groups, Admins, New feature introduced by whatsapp
(www.kvartha.com 30.06.2018) അംഗങ്ങളെ ആഡ് ചെയ്യാനും റിമൂവ് ചെയ്യാനും മാത്രം അധികാരമുണ്ടായിരുന്ന അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി വാട്സാപ്പിന്റെ പുതിയ ഫീച്ചര്‍ നിലവില്‍ വന്നു. ഇനി ഗ്രൂപ്പില്‍ ആരൊക്കെ പോസ്റ്റ് ചെയ്യണം, ഗ്രൂപ്പ് ഐക്കണും ഇന്‍ഫോയും ആര്‍ക്കൊക്കെ മാറ്റാന്‍ സാധിക്കും എന്നെല്ലാം തീരുമാനിക്കാനുള്ള അധികാരം അഡ്മിന്മാര്‍ക്കാണ്.

ഗ്രൂപ്പുകളുടെ മുഖചിത്രങ്ങളും, ഗ്രൂപ്പ് ഇന്‍ഫോയും അഡ്മിനും അഡ്മിന്‍ അധികാരം നല്‍കുന്ന വ്യക്തികള്‍ക്ക് മാത്രമേ നീക്കം ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കുകയുള്ളൂ. ഗ്രൂപ്പില്‍ ആരൊക്കെ പോസ്റ്റ് ഇടണമെന്നും അഡ്മിന് തീരുമാനിക്കാം.


ഗ്രൂപ്പുകളുടെ കവര്‍ ചിത്രം മാറ്റാനും, ഏത് ഉദ്ദേശത്തിലാണ് ഗ്രൂപ്പ് രൂപീകരിച്ചതെന്ന ഇന്‍ഫോ എഡിറ്റ് ചെയ്യാനും അംഗങ്ങള്‍ ശ്രമിക്കുമ്പോള്‍ നിങ്ങളെ അഡ്മിന്‍ അഡ്മിനിസ്ട്രേറ്റര്‍മാരായി നിശ്ചയിച്ചിട്ടില്ല എന്ന സന്ദേശം അംഗങ്ങള്‍ക്ക് ലഭിക്കും. അനാവശ്യമായി ഗ്രൂപ്പില്‍ അംഗങ്ങള്‍ തമ്മിലടിക്കുമ്പോള്‍ തടയാനും പുതിയ ഫീച്ചറുകള്‍ മുഖേന അഡ്മിന് സാധിക്കും. ഫെയ്സ്ബുക്കിലും മറ്റും നേരത്തെ തന്നെ അഡ്മിനും അഡ്മിന്‍ നിശ്ചയിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും മാത്രമേ ഇത്തരം അധികാരമുണ്ടായിരുന്നുള്ളൂ.

അംഗങ്ങളില്‍ ആരൊക്കെ തമ്മില്‍ സംസാരിക്കണമെന്ന് നിശ്ചയിക്കാനും അഡ്മിന് സാധിക്കുമെന്നത് പുതിയ പ്രത്യേകതയാണ്. വാട്സാപ്പ് ഗ്രൂപ്പുകളിലെ സംഭാഷണങ്ങള്‍ നിയന്ത്രിക്കാനും ഗ്രൂപ്പുകളുടെ സേവനങ്ങള്‍ പരിഷ്‌ക്കരിക്കാനും വളരെ കാലമായി ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന സേവനങ്ങളാണ് വാട്സാപ്പ് ഇപ്പോല്‍ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ഒരു അഡ്മിന് മറ്റൊരു അഡ്മിനെ പുറത്താക്കാന്‍ പറ്റുന്ന ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Technology, Whatsapp, Social Network, News, Technology, Groups, Admins, New feature introduced by whatsapp