Follow KVARTHA on Google news Follow Us!
ad

കുമ്പസാരം രഹസ്യം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ 5 അച്ഛന്മാര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

കുമ്പസാരം രഹസ്യം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ അഞ്ച് അച്ഛന്മാര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം Kerala, News, Thiruvananthapuram, Trending, Religion, Threat, Molestation, Case, Investigates, Crime Branch, Molestation case: Investigation handed over to crime branch.
തിരുവനന്തപുരം: (www.kvartha.com 29.06.2018) കുമ്പസാരം രഹസ്യം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ അഞ്ച് അച്ഛന്മാര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇതുസംബന്ധിച്ച ഉത്തരവ് ഡിജിപി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിന് നല്‍കി. ഓര്‍ത്തഡോക്സ് സഭയിലെ വൈദികരായ അഞ്ച് പേര്‍ ചേര്‍ന്ന് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്.

സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയോട് വിശദീകരണം തേടിയിരുന്നു. കുമ്പസാര രഹസ്യം മറയാക്കി അഞ്ച് വൈദികര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ ഭര്‍ത്താവാണ് ആരോപണം ഉന്നയിച്ചത്.

Kerala, News, Thiruvananthapuram, Trending, Religion, Threat, Molestation, Case, Investigates, Crime Branch, Molestation case: Investigation handed over to crime branch.

ലൈംഗിക ആരോപണം ഉന്നയിച്ച വീട്ടമ്മയുടെ ഭര്‍ത്താവ്, തന്റെ പക്കലുള്ള തെളിവുകള്‍ പോലീസിന് കൈമാറാമെന്ന് അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ സഭയ്ക്ക് ലഭിച്ച തെളിവുകള്‍ പോലീസിന് കൈമാറാന്‍ തയ്യാറാണെന്ന് സഭ നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, സഭ നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ വ്യാഴാഴ്ച വൈകീട്ട് തെളിവെടുപ്പ് ആരംഭിച്ചു. പരാതിക്കൊപ്പം സമര്‍പ്പിച്ച വാട്സ് ആപ്പ് രേഖകളുടെ അടക്കം തെളിവുകളുടെ ഒറിജിനല്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടമ്മയുടെ ഭര്‍ത്താവ് തെളിവുകളുടെ ഒറിജിനല്‍ ഹാജരാക്കാതിരുന്നതെന്നാണ് സൂചന.

ലൈംഗിക ആരോപണ വിവാദത്തില്‍ പരാതി ഓര്‍ത്തഡോക്സ് സഭാ നേതൃത്വം സ്ഥിരീകരിച്ചിരുന്നു. അഞ്ച് വൈദികര്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് യുവതിയുടെ ഭര്‍ത്താവായിരുന്നു സഭാ നേൃത്വത്തിന് പരാതി നല്‍കിയത്.

വിവാദവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികര്‍, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികര്‍ എന്നിവരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനിടെയാണ് പരാതി ലഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Trending, Religion, Threat, Molestation, Case, Investigates, Crime Branch, Molestation case: Investigation handed over to crime branch.