Follow KVARTHA on Google news Follow Us!
ad

മോദി സര്‍ക്കാര്‍ പടിയിറങ്ങും മുമ്പേ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി മന്ത്രി കെ കെ ശൈലജ; 200 ഏക്കര്‍ സ്ഥലം കോഴിക്കോട്ട് കണ്ടെത്തി

മോദി സര്‍ക്കാര്‍ പടിയിറങ്ങും മുമ്പേ കേരളത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഉറപ്പ്Kerala, News, New Delhi, Minister, Medical College, Narendra Modi, BJP, NDA, LDF, Kozhikode,
ന്യൂഡല്‍ഹി:  (www.kvartha.com 29.06.2018) മോദി സര്‍ക്കാര്‍ പടിയിറങ്ങും മുമ്പേ കേരളത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഉറപ്പ് നല്‍കിയതായി മന്ത്രി കെ കെ ശൈലജ. ഇതിനായി 200 ഏക്കര്‍ സ്ഥലം കോഴിക്കോട്ട് കണ്ടെത്തിയെന്നും സംസ്ഥാന ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് കിനാലൂരിലാണ് സ്ഥലം കണ്ടെത്തിയത്.

മോദി സര്‍ക്കാറിന്റെ കാലാവധി തീരും മുമ്പ് എയിംസ് അനുവദിക്കുമെന്നാണ് നദ്ദ ഉറപ്പു നല്‍കിയത്. സ്ഥലത്തിന്റെ കാര്യത്തില്‍ പ്രതിസന്ധിയില്ലെന്ന് കേന്ദ്രത്തെ അറിയിച്ചെന്നും ശൈലജ ടീച്ചര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Child rights commission appointments: CPI criticises K K Shailaja, Thiruvananthapuram, News, CPI, Letter, Controversy, Politics, High Court of Kerala, Application, Kerala


Keywords: Kerala, News, New Delhi, Minister, Medical College, Narendra Modi, BJP, NDA, LDF, Kozhikode,