Follow KVARTHA on Google news Follow Us!
ad

പെര്‍ഫോമന്‍സ് ഒക്കെ കൊള്ളാം; പക്ഷേ കേരള പോലീസില്‍ മലയാളികള്‍ക്ക് വിശ്വാസമില്ല

പെര്‍ഫോമന്‍സില്‍ മുമ്പിലൊക്കെയാണെങ്കിലും മലയാളികള്‍ക്ക് കേരള പോലീസിനെ തീരെ വിശ്വാസമില്ല. പ്രവര്‍ത്തനക്ഷമതയില്‍ മുന്നിട്ടുനില്‍ക്കുന്നുണ്ടെങ്കിലും കേരള പോലീസിനെ ജനങ്ങള്‍ക്ക് തീരെ വിശ്വാസമിKerala, Thiruvananthapuram, News, Police, Survey, Police Station, Kerala Police: High performance, low trust
തിരുവനന്തപുരം:  (www.kvartha.com 29.06.2018) പെര്‍ഫോമന്‍സില്‍ മുമ്പിലൊക്കെയാണെങ്കിലും മലയാളികള്‍ക്ക് കേരള പോലീസിനെ തീരെ വിശ്വാസമില്ല. പ്രവര്‍ത്തനക്ഷമതയില്‍ മുന്നിട്ടുനില്‍ക്കുന്നുണ്ടെങ്കിലും കേരള പോലീസിനെ ജനങ്ങള്‍ക്ക് തീരെ വിശ്വാസമില്ലെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ പോലീസ് സംവിധാനത്തെ കുറിച്ചും ജനങ്ങള്‍ക്ക് പോലീസിന്റെ പ്രവര്‍ത്തനത്തിലുള്ള തൃപ്തിയെ കുറിച്ചും വിശ്വാസത്തെ കുറിച്ചും നടത്തിയ സര്‍വ്വേയിലാണ് ജനകീയ വിശ്വാസത്തില്‍ കേരള പോലീസ് പിന്നില്‍ നില്‍ക്കുന്നത്.

പ്രവര്‍ത്തനക്ഷമതയില്‍ കേരള പോലീസ് ഒന്നാമതെത്തി. എന്നാല്‍ ജനകീയ വിശ്വാസത്തില്‍ ഏഴാം സ്ഥാനമാണ് ലഭിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ പോലീസില്‍ രാഷ്ട്രീയ ഇടപെടല്‍ കൂടുതലാണെന്നും കേരളത്തില്‍ താരതമ്യേനെ സ്വതന്ത്രമായ പ്രവര്‍ത്തനമാണ് കാണുന്നതെന്നും സര്‍വ്വെ കണ്ടെത്തിയിട്ടുണ്ട്.



ഒറ്റയ്ക്ക് മക്കളെ സ്റ്റേഷനിലേക്ക് വിടുന്ന കാര്യം ആലോചിക്കാന്‍ പോലും വയ്യെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത മലയാളികള്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട വിഷയത്തിനായാല്‍ പോലും ഒറ്റയ്ക്ക് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. എന്‍ജിഒ ആയ കോമണ്‍ കോസും, സിഎസ്ഡിഎസ്സും ചേര്‍ന്നാണ് സര്‍വ്വേ നടത്തിയത്.

പോലീസിനെ അത്ര പേടിയില്ലാത്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം നാലാമതാണ്. ഇത് പോലീസിന് ലഭിച്ച അഭിനന്ദനമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. നിയമത്തെയാണ് ജനങ്ങള്‍ ഭയക്കേണ്ടതെന്നും പോലീസിനെ ആരെങ്കിലും പേടിക്കുന്നുണ്ടെങ്കില്‍ അത് പോലീസ് സംവിധാനത്തിന്റെ പരാജയമാണെന്നും ഡിജിപി പറഞ്ഞു.

അതേസമയം പോലീസിലെ സ്ത്രീകളുടെയും ദളിത് വിഭാഗങ്ങളുടെയും എണ്ണം വളരെ കുറവാണെന്ന് സര്‍വ്വേ പറയുന്നു. പഞ്ചാബും ഉത്തരാഖണ്ഡുമല്ലാതെ ഒരു സംസ്ഥാനവും ക്വോട്ട പോലും തികച്ചിട്ടില്ല. വനിതാ പോലീസുകാരുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് കേരളം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Police, Survey, Police Station, Kerala Police: High performance, low trust