Follow KVARTHA on Google news Follow Us!
ad

ഈ നമ്പര്‍ തീര്‍ച്ചയായും നിങ്ങളുടെ ഫോണില്‍ ഉണ്ടായിരിക്കണം; ആരോഗ്യ സംബന്ധമായ എന്ത് സംശയങ്ങളും ചോദിക്കാം, നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ഏത് സമയത്തും ഡോക്ടര്‍മാരുടെ പാനല്‍ റെഡി; ടോള്‍ ഫ്രീ നമ്പരുമായി സര്‍ക്കാരിന്റെ 'ദിശ'

ആരോഗ്യ സംബന്ധമായതും മാനസികപരമായതുമായ ഏത് സംശയങ്ങളും ഏത് സമയത്തും തീര്‍ത്തുകൊടുക്കാനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനുമായി നടപ്പിലാക്കിയ സര്‍ക്കാരിന്റെ പദ്ധതി വന്‍ വിജയകരം. ഡയറക്ട് ഇന്റര്‍വെന്‍ഷന്‍ സിസ്റ്റം ഫോര്‍ ഹെല്‍ത്ത്Kerala, Thiruvananthapuram, News, Health, Doctor, Toll free number, Direct Intervention System For Health Awareness (DISHA),
തിരുവനന്തപുരം: (www.kvartha.com 30.06.2018) ആരോഗ്യ സംബന്ധമായതും മാനസികപരമായതുമായ ഏത് സംശയങ്ങളും ഏത് സമയത്തും തീര്‍ത്തുകൊടുക്കാനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനുമായി നടപ്പിലാക്കിയ സര്‍ക്കാരിന്റെ പദ്ധതി വന്‍ വിജയകരം. ഡയറക്ട് ഇന്റര്‍വെന്‍ഷന്‍ സിസ്റ്റം ഫോര്‍ ഹെല്‍ത്ത് അവയര്‍നെസ് (DISHA) എന്നത് കേരള ആരോഗ്യ വകുപ്പിലെ മുഴുവന്‍ ഹെല്‍ത്ത് ഓഫീസര്‍മാരെയും ബന്ധിപ്പിച്ചിട്ടുള്ള സര്‍ക്കാരിന്റെ ബൃഹത്തായ നെറ്റ്വര്‍ക്ക് ശൃംഖലയാണ്. ഇതിലൂടെ 24 മണിക്കൂറും ആരോഗ്യവുമായി ബന്ധപ്പെട്ട ശാരീരിക മാനസിക വൈകാരിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള അവസരമുണ്ട്. നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ എന്താണോ ആ രംഗത്തെ വിദഗ്ധമായ ഒരു മറുപടി നിങ്ങള്‍ക്ക് ലഭ്യമാക്കുന്ന രീതിയിലാണ് സംവിധാനം.

1056 എന്ന നമ്പരിലൂടെ ഏത് സമയത്തും സംശയങ്ങള്‍ ചോദിക്കാം. കൂടാതെ 0471-2552056 എന്ന നമ്പരും ലഭ്യമാണ്. രോഗങ്ങളും മറ്റും സംബന്ധമായ ചോദ്യങ്ങള്‍ക്ക് ഡയല്‍ എ ഡോക്ടര്‍, പ്രഥമ ശുശ്രൂഷ സംബന്ധമായ സംശയങ്ങള്‍ക്ക് ഫസ്റ്റ് എയിഡ്, മാനസിക പ്രശ്‌നങ്ങള്‍ക്ക് ടെലി കൗണ്‍സിലിംഗ്, സൂയിസൈഡ് ഇന്റര്‍വെന്‍ഷന്‍ കൗണ്‍സിലിംഗ്, ഡി അഡിക്ഷന്‍ കൗണ്‍സിലിംഗ്, വിവാഹപ്രായമായവരുടെ സംശയങ്ങള്‍ക്ക് പ്രീ മേരിറ്റല്‍ കൗണ്‍സിലിംഗ്, മാര്യേജ് കൗണ്‍സിലിംഗ്, ഫാമിലി കൗണ്‍സിലിംഗ്, എച്ച് ഐ വി / എയിഡ്‌സ് കൗണ്‍സിലിംഗ് തുടങ്ങിയ സംവിധാനവും ദിശയിലുണ്ട്.



ഡയല്‍ എ ഡോക്ടര്‍: ആരോഗ്യ പ്രശ്‌നങ്ങള്‍, മരുന്ന് സംബന്ധമായ പ്രശ്‌നങ്ങള്‍, തുടര്‍ ചികിത്സാ നിര്‍ദേശങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും. പ്രീ മേരിറ്റല്‍ കൗണ്‍സിലിംഗ്: വിവാഹിതരാവാന്‍ പോകുന്നവര്‍ക്ക് സംശയങ്ങള്‍ ദുരീകരിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. വിവാഹത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് തങ്ങളുടെ ഈ സേവനം പ്രയോജനപ്പെടുത്താം. ഫാമിലി കൗണ്‍സിലിംഗ്: കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങള്‍ക്കും വിളിക്കാം. സന്തുഷ്ട കുടുംബ ജീവിതം എങ്ങനെ സാധ്യമാക്കാം എന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് പറഞ്ഞുതരും.

ഉദാഹരണത്തിന് ഗര്‍ഭിണിയായ ഒരാള്‍ക്ക് അര്‍ദ്ധരാത്രി അസ്വസ്ഥത ഉണ്ടായി എന്ന് വെക്കുക. നിങ്ങള്‍ക്ക് എന്ത് ചെയ്യണമെന്ന ഒരു ഊഹവുമില്ല. ഉടനെ നിങ്ങള്‍ ഈ നമ്പറില്‍ ബന്ധപെട്ട് നിങ്ങളുടെ പ്രശ്‌നം പറഞ്ഞാല്‍ എത്രയും പെട്ടെന്ന് തന്നെ ഒരു വിദഗ്ദ ഗൈനക്കോളജിസ്റ്റ് നിങ്ങളോട് സംസാരിക്കുകയും, വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

അതല്ലെങ്കില്‍ വീട്ടില്‍ ഒരാള്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നം വന്നാല്‍ ഉടനെ ഈ നമ്പറില്‍ ബന്ധപ്പെടുക. ഒരു കാര്‍ഡിയോളഡിസ്റ്റ് നിങ്ങളോട് സംസാരിക്കുകയും എന്ത് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യും. മറ്റൊരു അവസരത്തില്‍ വീട്ടിലെ കുഞ്ഞിന്റെ ചെവിയില്‍ ഒരു പ്രാണി കയറി എന്ന് കരുതുക. വെപ്രാളപ്പെടാതെ ഉടന്‍ ഈ നമ്പറില്‍ വിളിച്ചാല്‍ അതിനും പരിഹാരം ലഭിക്കും. അത് പോലെ നിങ്ങളുടെ മുന്നില്‍ ഒരാള്‍ അപകടത്തില്‍ പെട്ടാല്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതുമായി സംബന്ധിച്ച് സംശയം വന്നാല്‍ ഈ നമ്പരില്‍ വിളിച്ചാല്‍ ഉത്തരം ലഭിക്കും.

അതുപോലെയുള്ള പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന പഠന പ്രശ്‌നങ്ങള്‍ക്കും സമൂഹത്തില്‍ ശ്രദ്ധിക്കാതെ പോകുന്ന പീഢനങ്ങള്‍ക്കും എല്ലാം ഈ നമ്പരില്‍ വിളിച്ച് പരിഹാരം തേടാവുന്നതാണ്.

അതുപോലെയുള്ള പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന പഠന പ്രശ്‌നങ്ങള്‍ക്കും സമൂഹത്തില്‍ ശ്രദ്ധിക്കാതെ പോകുന്ന പീഢനങ്ങള്‍ക്കും എല്ലാം ഈ നമ്പരില്‍ വിളിച്ച് പരിഹാരം തേടാവുന്നതാണ്.

പൊതുജനങ്ങള്‍ സേവനം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രതീക്ഷിച്ചതിലും വലിയ പ്രതികരണങ്ങളാണ് ഈ സംവിധാനത്തിലൂടെ ലഭിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. വിളിക്കേണ്ട ഫോണ്‍ നമ്പര്‍: 0471-2552056, ടോള്‍ ഫ്രീ നമ്പര്‍ 1056. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: http://disha1056.com/services/

Keywords: Kerala, Thiruvananthapuram, News, Health, Doctor, Toll free number, Direct Intervention System For Health Awareness (DISHA),