Follow KVARTHA on Google news Follow Us!
ad

കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയില്‍ ചരിത്രനേട്ടം; മൂന്ന് വയസുകാരി ആരാധ്യ ഇനി ശബ്ദങ്ങളുടെ ലോകത്ത്

ജന്മനാ പൂര്‍ണ ബധിരയായിരുന്ന മൂന്നു വയസുകാരി ലൂര്‍ദ് ആശുപത്രിയില്‍ അഡ്വാന്‍സ്ഡ്Kochi, Local-News, News, Health, Health & Fitness, hospital, Treatment, Doctor, Parents, Kerala,
കൊച്ചി: (www.kvartha.com 30.06.2018) ജന്മനാ പൂര്‍ണ ബധിരയായിരുന്ന മൂന്നു വയസുകാരി ലൂര്‍ദ് ആശുപത്രിയില്‍ അഡ്വാന്‍സ്ഡ് ബയോണിക്‌സ് ഹൈറെസ് അള്‍ട്രാ കോക്ലിയര്‍ ഇംപ്ലാന്റിലൂടെ കേള്‍വി ശക്തി നേടി. ആരാധ്യ എന്ന കൊച്ചു പെണ്‍കുട്ടിയുടെ ശ്രവണേന്ദ്രിയങ്ങളില്‍ ശബ്ദവീചികളുടെ ആദ്യ സ്പന്ദനം എത്തിച്ചത് എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഇഎന്‍ടി സര്‍ജനായ ഡോ.ജോര്‍ജ് കുരുവിള താമരപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടര്‍മാരാണ്.

കോക്ലിയര്‍ ഇംപ്ലാന്റില്‍, ലോകത്ത് ഏറ്റവും നൂതന സാങ്കേതികവിദ്യയാണ് അഡ്വാന്‍സ്ഡ് ബയോണിക്‌സ് ഹൈറെസ് അള്‍ട്രാ കോക്ലിയര്‍ ഇംപ്ലാന്റ്.

Cochlear implant treatment success in Lourdes hospital Kochi, Kochi, Local-News, News, Health, Health & Fitness, Hospital, Treatment, Doctor, Parents, Kerala

മാതാപിതാക്കളായ വിമേഷിന്റെയും ഗീതുവിന്റെയും സാന്നിധ്യത്തില്‍ ഹൈ റെസ് അള്‍ട്രാ ഇംപ്ലാന്റിന്റെ സ്വിച്ച് ഡോക്ടര്‍ ഓണാക്കിയപ്പോള്‍ ആദ്യമായി കേട്ട ശബ്ദങ്ങള്‍ ആരാധ്യയുടെ മുഖത്ത് അത്ഭുതങ്ങളായി നിറഞ്ഞു തുളുമ്പി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരനായ നെടുമ്പാശേരി സ്വദേശി വിമേഷിന്റെയും വീട്ടമ്മയായ ഗീതുവിന്റെയും മകളായ ആരാധ്യക്ക് കേള്‍വി തകരാറുള്ള കാര്യം അവള്‍ക്ക് രണ്ടു വയസുള്ളപ്പോഴാണ് രക്ഷിതാക്കളുടെ ശ്രദ്ധയില്‍ പെടുന്നത്. ലൂര്‍ദ് ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ കുട്ടിക്ക് കേള്‍വിശക്തിയില്ലെന്ന് കണ്ടെത്തിയ ഡോ. താമരപ്പള്ളി, കുട്ടിക്ക് രണ്ടു ചെവികളിലും ഹൈ റെസ് അള്‍ട്രാ കോക്ലിയര്‍ ഇംപ്ലാന്റ് നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഇന്ത്യയില്‍ ആയിരത്തില്‍ മൂന്നു കുട്ടികള്‍ വീതം കേള്‍വി തകരാറോടുകൂടിയാണ് ജനിക്കുന്നതെന്ന് ഡോ. ജോര്‍ജ് കുരുവിള താമരപ്പള്ളി ചൂണ്ടിക്കാട്ടി. ഇതില്‍ പല കുട്ടികളും തുടക്കത്തില്‍ തന്നെ ചികിത്സ കിട്ടാത്തതിനാല്‍ ബധിരരായി വളരുകയും അതിന്റെ ഫലമായി ശരിയായ സംസാരശേഷിയും ഭാഷയും ആശയവിനിമയ ശേഷിയും വികസിക്കാത്തവരായിത്തീരുകയും ചെയ്യുന്നു.

പല പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും വിഭിന്നമായി ഇന്ത്യയില്‍ ജനനസമയത്ത് കുട്ടികളുടെ കേള്‍വിശക്തി പരിശോധിക്കുന്നത് വളരെ കുറവാണ്. പത്തില്‍ ഏഴ് കുട്ടികളും ഇത്തരം പരിശോധനകള്‍ക്ക് വിധേയരാകുന്നില്ല. അഡ്വാന്‍സ്ഡ് ബയോണിക്‌സിന്റെ ഹൈ റെസ് അള്‍ട്രാ ഇംപ്ലാന്റ് ചെവിക്കുള്ളിലെ കൂടുതല്‍ വിശാലമായ റേഞ്ചിലുള്ള ശബ്ദവും കേള്‍വിശക്തിയും നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cochlear implant treatment success in Lourdes hospital Kochi, Kochi, Local-News, News, Health, Health & Fitness, Hospital, Treatment, Doctor, Parents, Kerala.