Follow KVARTHA on Google news Follow Us!
ad

ജില്ലയില്‍ എക്സൈസ് പരിശോധന ശക്തം; രണ്ടു മാസത്തിനിടെ പിടികൂടിയത് 28 കിലോ കഞ്ചാവും 11 കിലോ ഹാഷിഷ് ഓയിലും

ജില്ലയില്‍ എക്സൈസ് പരിശോധന ശക്തമാക്കി. രണ്ടു മാസത്തിനിടെ 27.70 കിലോ കഞ്ചാവും 10.28 കിലോ ഹാഷിഷ് ഓയിലും പിടികൂടി. രണ്ടു മാസത്തിKerala, Thiruvananthapuram, News, Police, Seized, Excise department, Ganja, Cannabis, Hashish Oil, Hash Oil, Drug mafia, Tab.
തിരുവനന്തപുരം: (www.kvartha.com 29.06.2018) ജില്ലയില്‍ എക്സൈസ് പരിശോധന ശക്തമാക്കി. രണ്ടു മാസത്തിനിടെ 27.70 കിലോ കഞ്ചാവും 10.28 കിലോ ഹാഷിഷ് ഓയിലും പിടികൂടി. രണ്ടു മാസത്തിനിടെ എക്സൈസ് വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നടത്തിയ പരിശോധനകളിലാണ് ഇവ പിടികൂടിയത്. 128 കേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. 17,25,892 രൂപ പിഴയീടാക്കുകയും ചെയ്തു.

മണ്ണന്തലയിലെ സ്വകാര്യ ഹോട്ടലിനു സമീപത്തുനിന്നാണ് ഒരു കോടി രൂപയോളം വിലമതിക്കുന്ന 10.28 കിലോ ഹാഷിഷ് ഓയില്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലാവുകയും മൂന്നു വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 534 ലഹരി ഗുളികകളും 2,337 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും 22 കഞ്ചാവ് ചെടികളും 19 ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ മദ്യവും 33.42 ലിറ്റര്‍ അനധികൃത മദ്യവും രണ്ടുമാസത്തിനിടെ പിടികൂടിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജി മുരളീധരന്‍ നായര്‍ പറഞ്ഞു.



ലഹരി വസ്തുക്കള്‍ കടത്തുന്നതിന് ഉപയോഗിച്ച 26 വാഹനങ്ങള്‍ പിടിച്ചെടുത്തു. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് 1,611 കേസും 76 അബ്കാരി കേസും രജിസ്റ്റര്‍ ചെയ്തു.

വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഷാഡോ സംഘം സ്‌കൂള്‍, കോളജ് പരിസരത്ത് നിരീക്ഷണം നടത്തുന്നുണ്ട്. പരിശോധന വിപുലപ്പെടുത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Police, Seized, Excise department, Ganja, Cannabis, Hashish Oil, Hash Oil, Drug mafia, Tab, 28 kg Cannabis and 11 kg Hashish Oil seized in TVM.