Follow KVARTHA on Google news Follow Us!
ad

ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; നൂറിലേറെ പേരെ കാണാതായി

ലിബിയന്‍ കടല്‍ത്തീരത്ത് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടുമറിഞ്ഞ് നൂറിലധികം World, Libya, News, Boat Accident, Dead, Sea, Missing, 100 migrants missing in Libya boat capsize
ലിബിയ: (www.kvartha.com 30.06.2018) ലിബിയന്‍ കടല്‍ത്തീരത്ത് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടുമറിഞ്ഞ് നൂറിലധികം പേരെ കാണാതായി. കാണാതായവര്‍ മുങ്ങിമരിച്ചിട്ടുണ്ടാകാമെന്നാണ് ലിബിയന്‍ തീരദേശ സേനയുടെ നിഗമനം. മൂന്നുകുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 14 പേരെ ലിബിയന്‍ തീരദേശ സേന രക്ഷപ്പെടുത്തി.

മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്ക് വരികയായിരുന്ന അഭയാര്‍ഥി സംഘമാണ് ലിബിയക്ക് അടുത്ത് കടലില്‍ മുങ്ങിയത്. ബോട്ടില്‍ എത്ര പേരുണ്ടായിരുന്നു എന്ന് കൃത്യമായി അറിവായിട്ടില്ല. നൂറിലധികം പേര്‍ മുങ്ങിമരിച്ചിട്ടുണ്ടാകാമെന്നാണ് ലിബിയന്‍ തീരദേശ സേന പറയുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Libya, News, Boat Accident, Dead, Sea, Missing, 100 migrants missing in Libya boat capsize