Follow KVARTHA on Google news Follow Us!
ad

നികേഷ് എഴുതിവെച്ചോളൂ, പെട്ടിതുറക്കുമ്പോള്‍ 20000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി ജെ പി സ്ഥാനാര്‍ത്ഥി അഡ്വ: ശ്രീധരന്‍ പിള്ള ജയിക്കും; ചാനല്‍ ചര്‍ച്ചയിലെ ശോഭാ സുരേന്ദ്രന്റെ വെല്ലുവിളി തെരഞ്ഞെടുപ്പിന് ശേഷം ട്രോള്‍ര്‍മാര്‍ക്ക് ആഘോഷമാവുന്നു

'ശ്രീമാന്‍ നികേഷ് എഴുതിവെച്ചോളൂ, പെട്ടിതുറക്കുമ്പോള്‍ 20000 വോട്ടിന്റെKerala, Kochi, News, By-election, Chengannoor, Shobha Surendran, Channel Discussion, Shobha's Challenge on chengannoor By-election goes viral after result announcement
കൊച്ചി: (www.kvartha.com 31.05.2018) 'ശ്രീമാന്‍ നികേഷ് എഴുതിവെച്ചോളൂ, പെട്ടിതുറക്കുമ്പോള്‍ 20000 വോട്ടിന്റെ ഭൂരിപക്ഷത്തിനെങ്കിലും ഞങ്ങളവിടെ ജയിച്ചിരിക്കും'. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ചാനല്‍ ചര്‍ച്ചയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി അഡ്വ: ശ്രീധരന്‍ പിള്ള വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് അവതാരകനോട് വെല്ലുവിളി മുഴക്കിയ ശോഭാ സുരേന്ദരന്‍ പെട്ടിതുറന്നതോടെ വെട്ടിലായി. കേരളത്തിന്റെ അടുത്ത മുഖ്യന്‍ ബി ജെ പിയുടേതായിരിക്കുമെന്നും ശോഭാ 'തള്ളി'യിരുന്നു.

കഴിഞ്ഞ തവണത്തേക്കാള്‍ 7400-ലധികം വോട്ട് കുറവാണ് ബി ജെ പിക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത്. ദയനീയ പരാജയം ഏറ്റുവാങ്ങിയ ബി ജെ പി മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്തായാലും ട്രോളര്‍മാര്‍ ശോഭയുടെ വെല്ലുവിളി ചികഞ്ഞെടുത്ത് സോഷ്യല്‍ മീഡിയയില്‍ 'ആഘോഷം' തുടങ്ങിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, By-election, Chengannoor, Shobha Surendran, Channel Discussion, Shobha's Challenge on chengannoor By-election goes viral after result announcement