Follow KVARTHA on Google news Follow Us!
ad

റാമോസിന്റെ പരുക്കന്‍ കളി: സലാഹിന് ലോകകപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നഷ്ടമായേക്കും

ഈജിപ്തിന്റെ ലിവര്‍പൂള്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹിന് ലോകകപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നഷ്ടമായേക്കും. തോളിന് ഗുരുതര പരിക്കേറ്റ താരത്തിന് മൂന്നുമുതല്‍ നാലാഴ്ച വWorld Cup, World, News, Sports, Football, Egypt, Real Madrid, Liverpool, Salah to miss initial World Cup matches due to shoulder injury
ഖെയ്‌റോ: (www.kvartha.com 30.05.2018) ഈജിപ്തിന്റെ ലിവര്‍പൂള്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹിന് ലോകകപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നഷ്ടമായേക്കും. തോളിന് ഗുരുതര പരിക്കേറ്റ താരത്തിന് മൂന്നുമുതല്‍ നാലാഴ്ച വരെ വിശ്രമം വേണ്ടി വരുമെന്ന് ടീം ഫിസിയോ അറിയിച്ചു. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കാമെന്ന ഈജിപ്തിന്റെ സ്വപന്ങ്ങള്‍ക്കാണ് ഇതോടെ കനത്ത തിരിച്ചടിയേറ്റത്.

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസിന്റെ കടുത്ത ഫൗളിലാണ് ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹിന്റെ തോളെല്ലിന് പരിക്കേറ്റത്. കണ്ണീരോടെ കളംവിട്ട സലാഹ് ലോകകപ്പില്‍ കളിക്കാനാകുമെന്ന് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നെങ്കിലും ടീം ഫിസിയോ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം പ്രാഥമിക മത്സരങ്ങള്‍ നഷ്ടമാകുമെന്നുറപ്പാണ്.

World Cup, World, News, Sports, Football, Egypt, Real Madrid, Liverpool, Salah to miss initial World Cup matches due to shoulder injury

'ഇപ്പോള്‍ പരുക്കില്‍ നിന്ന് പൂര്‍ണമായി മോചിതനാകുക എന്നതാണ് ലക്ഷ്യം. മൂന്ന് മുതല്‍ നാലാഴ്ചവരെ വേണ്ടിവന്നേക്കാം. ഈ കാലയളവ് കുറയ്ക്കാന്‍ ഞങ്ങള്‍ ശ്രമിക്കും, വലിയൊരു ദൗത്യം തന്നെയാണത്,' ഫിസിയോ വ്യക്തമാക്കി. താരത്തിന്റെ പരുക്ക് ഗുരുതരമാണെന്ന് നേരത്തെ ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പും അറിയിച്ചിരുന്നു.

വിദഗ്ധ ചികിത്സയ്ക്കായി സലാഹ് കഴിഞ്ഞ ഞായറാഴ്ച സ്‌പെയിനിലേക്ക് പോയിരുന്നു. സീസണില്‍ ഇതുവരെ 44 ഗോളുകള്‍ അടിച്ചുകൂട്ടിയ താരം തകര്‍പ്പന്‍ ഫോമിലാണ്. നിരവധി പുരസ്‌കാരങ്ങളും സലാഹിനെ തേടിയെത്തിയിരുന്നു.

സലാഹ് എത്രയും പെട്ടെന്ന് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് ഈജിപ്ഷ്യന്‍ ഫെഡറേഷന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം ജൂണ്‍ പതിനാലിനാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഫിഫ നിയമപ്രകാരം ജൂണ്‍ നാലിന് മുമ്പ് ടീമുകള്‍ അന്തിമ പട്ടിക പുറത്തിറക്കണം, നിലവിലെ സാഹചര്യത്തില്‍ സലാഹിന് ഇത് കനത്ത വെല്ലുവിളിയാണ്. ജൂണ്‍ 15 ന് ഉറഗ്വേയുമായിട്ടാണ് ഈജിപ്തിന്റെ ആദ്യ മത്സരം.

Keywords: World Cup, World, News, Sports, Football, Egypt, Real Madrid, Liverpool, Salah to miss initial World Cup matches due to shoulder injury