Follow KVARTHA on Google news Follow Us!
ad

നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് മുന്‍ കാമുകിക്ക് ഭീഷണി സന്ദേശം; ലഭിച്ചത് പോലീസുകാരന്

നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് മുന്‍ കാമുകിക്ക് അയച്ച ഭീഷണി സന്ദേശം ആളുDubai, News, Crime, Criminal Case, Police, Court, Message, Threatened, Internet, Gulf, World
ദുബൈ: (www.kvartha.com 31.05.2018) നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് മുന്‍ കാമുകിക്ക് അയച്ച ഭീഷണി സന്ദേശം ആളുമാറി പോലീസുകാരന് ലഭിച്ച കേസില്‍ പോസ്റ്റ്മാനെ ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കുറ്റമുക്തനാക്കി. യുവതിക്കെന്ന് കരുതി ഇയാള്‍ അയച്ച ഭീഷണി സന്ദേശങ്ങള്‍ നമ്പര്‍ മാറി ഒരു പോലീസ് ഉദ്യോഗസ്ഥന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹമാണ് കേസ് നല്‍കിയത്.

എന്നാല്‍, ദുബൈ കോടതി പ്രതിയെ കുറ്റവിമുക്തന്‍ ആക്കിയെങ്കിലും യുവതിയുടെ സ്വകാര്യതയ്ക്കും അഭിമാനത്തിനും ക്ഷതമുണ്ടാക്കാന്‍ വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇന്റര്‍നെറ്റും ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിന് കേസ് ദുര്‍നടപടികള്‍ പരിഗണിക്കുന്ന കോടതിയുടെ പരിഗണനയ്ക്ക് വിട്ടു.

Postman cleared of immoral blackmailing ex-lover, Dubai, News, Crime, Criminal Case, Police, Court, Message, Threatened, Internet, Gulf, World

കഴിഞ്ഞ ഡിസംബറില്‍ ഓഫ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഒരു പോലീസുകാരന് തന്റെ സ്വകാര്യ ഫോണിലെ വാട്‌സാപ്പിലേക്ക് യുവതിയുടെ നഗ്‌ന ചിത്രങ്ങളും വിഡിയോയും ലഭിക്കുകയായിരുന്നു. ആളുമാറി വന്നതാകുമെന്ന് ഉറപ്പിച്ച പോലീസുകാരന്‍ ഇക്കാര്യം സന്ദേശം അയച്ച വ്യക്തിയോട് പറഞ്ഞു. എന്നാല്‍, ഇക്കാര്യം വിശ്വസിക്കാന്‍ കൂട്ടാക്കാത്ത യുവാവ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ നിയമ നടപടി സ്വീകരിച്ചത്.

സന്ദേശങ്ങള്‍ക്കിടെ പ്രതി യുവതിയുടെ പേര് ഉപയോഗിച്ചതോടെ പോലീസുകാരന്‍ വീണ്ടും ഇയാളോട് ആളുമാറി പോയ കാര്യം പറഞ്ഞു. തന്റെ പേരും മറ്റുവിവരങ്ങളും പറഞ്ഞെങ്കിലും ഈജിപ്ഷ്യന്‍ സ്വദേശിയായ യുവാവ് വിശ്വസിക്കാന്‍ തയ്യാറായില്ല. മാത്രമല്ല സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്യുമെന്ന ഭീഷണി ആവര്‍ത്തിക്കുകയും ചെയ്തു. നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ ഒടുവില്‍ താന്‍ സ്ത്രീയാണെന്നു പറയുകയും ഒരു സ്ഥലത്തുവച്ച് നേരിട്ട് കാണാമെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, പോലീസില്‍ വിവരം അറിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

ദുബൈ പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗം നടത്തിയ കേസ് അന്വേഷണത്തില്‍ സന്ദേശങ്ങള്‍ അയച്ചതിനുപിന്നില്‍ 34 വയസ്സുള്ള ഈജിപ്ഷ്യന്‍ പൗരനായ പോസ്റ്റ്മാന്‍ ആണെന്ന കാര്യം വ്യക്തമായി. ചോദ്യം ചെയ്യലില്‍ ആളുമാറിയാണ് സന്ദേശം അയച്ചതെന്ന് ഇയാള്‍ സമ്മതിച്ചു. താന്‍ സന്ദേശം അയക്കാന്‍ വിചാരിച്ചിരുന്ന സ്ത്രീയുടെ നമ്പറും പോലീസ് ഉദ്യോഗസ്ഥന്റെ നമ്പറും തമ്മില്‍ സാമ്യം ഉണ്ടായിരുന്നുവെന്നും അതാണ് പ്രശ്‌നത്തിന് കാരണമായതെന്നും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

രേഖകളില്‍ യുവതിയുടെ ആദ്യത്തെ പേര് മാത്രമേ തിരിച്ചറിയാന്‍ സാധിച്ചുള്ളൂ. കൂടാതെ, ക്രിമിനല്‍ കുറ്റം കണ്ടെത്താന്‍ സാധിക്കാത്തതിനാലുമാണ് കേസ് ദുര്‍നടപടികള്‍ പരിഗണിക്കുന്ന കോടതിയിലേക്ക് വിട്ടത്. അബദ്ധത്തില്‍ നമ്പര്‍ മാറിയതാണെന്നും സ്ത്രീയുടെ ശരിയായ നമ്പര്‍ ഓര്‍മ്മയില്ലാത്തതാണ് പ്രശ്‌നമായതെന്നും ഈജിപ്ഷ്യന്‍ പൗരന്‍ പറഞ്ഞു.

ഇയാള്‍ക്ക് യുവതിയെ മുന്‍പരിചയമുണ്ടെന്ന് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇരുവരും അബുദാബിയില്‍ വച്ച് പരസ്പരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് സ്ത്രീ തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് അവരില്‍ നിന്നും അകലം പാലിച്ചതെന്നും ഇയാള്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. വിധിക്കെതിരെ അപ്പീല്‍ കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Postman cleared of immoral blackmailing ex-lover, Dubai, News, Crime, Criminal Case, Police, Court, Message, Threatened, Internet, Gulf, World.