Follow KVARTHA on Google news Follow Us!
ad

നിപ; പഴംതീനി വവ്വാലിനെ പരിശോധനയ്ക്കയച്ചു; ഫലം രണ്ടുദിവസത്തിനകം

നിപ വൈറസ് ബാധയുടെ ഉറവിടമാണെന്ന് സംശയിക്കുന്ന പഴംതീനി വവ്വാലിനെKerala, News, Kozhikode, Health, Nipah, Virus, Bat, Nipah; bat sent for inspection to Bhoppal
കോഴിക്കോട്: (www.kvartha.com 31.05.2018) നിപ വൈറസ് ബാധയുടെ ഉറവിടമാണെന്ന് സംശയിക്കുന്ന പഴംതീനി വവ്വാലിനെ പരിശോധനയ്ക്കായി ഭോപ്പാലിലേക്കയച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ഡോക്ടറാണ് വവ്വാലുമായി ഭോപ്പാലിലേക്ക് തിരിച്ചത്. ഒരു കുടുംബത്തിലെ മൂന്നു പേര്‍ വൈറസ് ബാധിച്ച് മരിച്ച വീടിന് പിന്നിലെ കാടുപിടിച്ച സ്ഥലത്തുനിന്ന് പിടികൂടിയ വവ്വാലിനെയാണ് പരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുന്നത്.

പഴം തീനി വവ്വാലിന്റെ വിസര്‍ജ്യങ്ങളും പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. അതീവ സുരക്ഷാ സംവിധാനങ്ങളോടെയാണ് ഇന്‍കുബേറ്ററിലാക്കി വവ്വാലിനെ പരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുന്നത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസിലേക്കാണ് (എന്‍ ഐ എസ് എച്ച് എഡി) വവ്വാലിനെ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനകം പരിശോധനാ ഫലം പുറത്തുവരും.

Kerala, News, Kozhikode, Health, Nipah, Virus, Bat, Nipah; bat sent for inspection to Bhoppal

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kozhikode, Health, Nipah, Virus, Bat, Nipah; bat sent for inspection to Bhoppal