Follow KVARTHA on Google news Follow Us!
ad

ഷൂട്ടിങ്ങിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് യുവസംവിധായകന്‍ മരിച്ചു

ഷൂട്ടിംഗിനിടെ കാല്‍ വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് യുവ സംവിധായകന്‍National, Karnataka, Mangalore, News, Cinema, Director, Death, 'Kanasu' film director dies in waterfall shoot
മംഗലാപുരം: (www.kvartha.com 31.05.2018) ഷൂട്ടിംഗിനിടെ കാല്‍ വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് യുവ സംവിധായകന്‍ മരിച്ചു. പ്രശസ്ത കന്നട സംവിധായകനായ സന്തോഷ് ഷെട്ടിയാണ് മരിച്ചു. മംഗലാപുരത്തെ എര്‍മൈ വെളളച്ചാട്ടത്തില്‍ ചിത്രീകരണത്തിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.

പുതിയ ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. 20 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്കാണ് സന്തോഷ് തെന്നി വീണത്. സഹപ്രവര്‍ത്തകരായ 4 പേര്‍ക്കൊപ്പമാണ് സന്തോഷ് വെള്ളച്ചാട്ടത്തിനടുത്തെത്തിയത്.

National, Karnataka, Mangalore, News, Cinema, Director, Death, 'Kanasu' film director dies in waterfall shoot

കനസ് കണ്ണ് എന്ന ആദ്യത്തേതും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയതുമായ ചിത്രത്തിലൂടെ ഏറെ പ്രശസ്തനായ സംവിധായകനാണ് സന്തോഷ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Karnataka, Mangalore, News, Cinema, Director, Death, 'Kanasu' film director dies in waterfall shoot