Follow KVARTHA on Google news Follow Us!
ad

ചെങ്ങന്നൂരില്‍ എല്‍ ഡി എഫിന് തകര്‍പ്പന്‍ ജയം; ഭൂരിപക്ഷം ഇരട്ടിയാക്കി

ചെങ്ങന്നൂരില്‍ എല്‍ ഡി എഫിന് തകര്‍പ്പന്‍ ജയം. എല്‍ ഡി എഫിന്റെ സജി ചെറിയാന്‍Thiruvananthapuram, News, Politics, Trending, By-election, Kerala,
തിരുവനന്തപുരം: (www.kvartha.com 31.05.2018) ചെങ്ങന്നൂരില്‍ എല്‍ ഡി എഫിന് തകര്‍പ്പന്‍ ജയം. എല്‍ ഡി എഫിന്റെ സജി ചെറിയാന്‍ 20,956 ന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തേക്കാള്‍ ഇരട്ടിയാണ് ഇക്കുറി ലഭിച്ചത്.

സജി ചെറിയാന് 67,303  വോട്ട് ലഭിച്ചപ്പോള്‍, യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന്  46,347ഉം, ശ്രീധരന്‍ പിള്ളയ്ക്ക്  35,270 വോട്ടും ലഭിച്ചു.


CPM wins Chengannur election, Thiruvananthapuram, News, Politics, Trending, By-election, Kerala.

യു.ഡി.എഫ് ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയിലും സജി ചെറിയാന്‍ വ്യക്തമായ ഭൂരിപക്ഷം നേടി. ഈ പഞ്ചായത്തുകളിലെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും സജി ചെറിയാന്‍ പിന്നോട്ട് പോയില്ല. കഴിഞ്ഞ തവണ യു.ഡി.എഫിന് ലീഡ് കിട്ടിയ സ്ഥലങ്ങളാണ് പാണ്ടനാടും ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയും. എന്നാല്‍ പാണ്ടനാട് എല്‍.ഡി.എഫ് 548 വോട്ടിന്റേയും ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയില്‍ 753 വോട്ടിന്റേയും ഭൂരിപക്ഷം നേടി.

മാന്നാര്‍ പഞ്ചായത്തില്‍ 2629 വോട്ടുകളാണ് സജി ചെറിയാന് ലീഡ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 8126 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യുഡി.എഫ് സ്ഥാനാര്‍ഥി വിജയകുമാറിന് 5697 വോട്ടുകളും എന്‍.ഡി.എ സ്ഥാനാര്‍ഥി ശ്രീധരന്‍ പിള്ളയ്ക്ക് 4117 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തവണ എന്‍.ഡി.എയ്ക്ക് 5236 വോട്ടുകള്‍ ഇവിടെ ലഭിച്ചിരുന്നു.

മൂന്നാമതായി എണ്ണിയ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും എല്‍.ഡി.എഫ് ലീഡ് നേടി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എല്‍.ഡി.എഫ് ശക്തമായ തിരിച്ചുവരവാണ് ഇവിടെ നടത്തിയത്. 208 വോട്ടകുളുടെ ലീഡാണ് ഇവിടെ എല്‍.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ തവണ ഒന്നാമതായിരുന്ന എല്‍.ഡി.എ ഇക്കുറി രണ്ടാമതായി. യു.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്തായി.

181 ബൂത്തകളാണ് ആകെയുള്ളത്. ഇനി എണ്ണാനുള്ള പഞ്ചായത്തുകളെല്ലാം എല്‍.ഡി.എഫിന് മുന്‍തൂക്കമുള്ള പഞ്ചായത്തുകളാണ്.

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ സമരം കാരണം 12 പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എത്തിയത്.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പതിമൂന്ന് റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവും.12 മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും.

പതിന്നാല് മേശകളാണ് വോട്ടെണ്ണലിന് ക്രമീകരിച്ചത്. 42 ഉദ്യോഗസ്ഥര്‍ ഒരേസമയം എണ്ണലില്‍ പങ്കാളികളാകുന്നുണ്ട്. മൈക്രോ ഒബ്‌സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്നുപേരടങ്ങുന്നതാണ് ഓരോ മേശയും.

നാലു ലോക്‌സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് ബിജെപി; കയ്‌റാനയിലും ഭണ്ഡാര-ഗോണ്ഡിയയിലും പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ മുന്നില്‍





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPM wins Chengannur election, Thiruvananthapuram, News, Politics, Trending, By-election, Kerala.