Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസിന് തുറുപ്പുചീട്ടായി മേഘാലയയിലെ ഉപതെരഞ്ഞെടുപ്പ് ഫലം; ഏറ്റവും വലിയ ഒറ്റ കക്ഷിയെന്നനിലയില്‍ അവകാശവാദം ഉന്നയിക്കാന്‍ സാധ്യത

കോണ്‍ഗ്രസിന് തുറുപ്പുചീട്ടായി മേഘാലയയിലെ ഉപതെരഞ്ഞെടുപ്പ് ഫലം. ഏറ്റവും വലിയ ഒറ്റKarnataka, By-election, News, Politics, BJP, Congress, National,
ഷില്ലോങ്: (www.kvartha.com 31.05.2018) കോണ്‍ഗ്രസിന് തുറുപ്പുചീട്ടായി മേഘാലയയിലെ ഉപതെരഞ്ഞെടുപ്പ് ഫലം. ഏറ്റവും വലിയ ഒറ്റ കക്ഷിയെന്നനിലയില്‍ അവകാശവാദം ഉന്നയിക്കാന്‍ സാധ്യത. അമ്പാട്ടി മണ്ഡലം കോണ്‍ഗ്രസ് നിലനിര്‍ത്തിയതോടെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി പാര്‍ട്ടി മാറിയത്. കര്‍ണാടകയില്‍ ഏറ്റവും വലിയ കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് ചൂണ്ടിക്കാട്ടിയായിരിക്കും കോണ്‍ഗ്രസ് അവകാശ വാദവുമായി എത്തുന്നത്.

അറുപതംഗ നിയമസഭയില്‍ ഇതോടെ കോണ്‍ഗ്രസിന്റെ അംഗബലം 21 ആയി. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നയിക്കുന്ന ബി.ജെ.പി ഉള്‍പ്പെടുന്ന സര്‍ക്കാരാണ് ഇവിടെ നിലവില്‍ അധികാരത്തിലിരിക്കുന്നത്. 20 അംഗങ്ങളുള്ള എന്‍.പി.പി, യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ആറ് അംഗങ്ങളുടെയും നാല് പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളുടെയും ബി.ജെ.പിയിലെയും എച്ച്.എസ്.പി.ഡി.പിയിലെയും രണ്ടു വീതം അംഗങ്ങളുടെയും സ്വതന്ത്ര അംഗം സാമുവല്‍ സാഗ്മയുടെയും പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ഭൂരിപക്ഷത്തിന് 31 സീറ്റ് വേണമെന്നിരിക്കേ സഖ്യകക്ഷികള്‍ക്ക് 35 അംഗങ്ങളുടെ പിന്തുണയുണ്ട്.

Congress wins Meghalaya assembly seat - will it now stake claim to form government, Karnataka, By-election, News, Politics, BJP, Congress, National

അമ്പാട്ടിയില്‍ മുന്‍ മുഖ്യമന്ത്രി മുകുല്‍ സാഗ്മയുടെ മകള്‍ മിയാനി ഡി. ഷിര ആണ് വിജയിച്ചത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ച സാംഗ്മ അമ്പാട്ടിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു. ഈ സീറ്റില്‍ മകളെ നിര്‍ത്തി അദ്ദേഹം വിജയിപ്പിക്കുകയും ചെയ്തു. എന്‍.പി.പിയിലെ ക്ലെമന്റ് മോമിനെ 3191 വോട്ടുകള്‍ക്കാണ് ഷിര തോല്‍പ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Congress wins Meghalaya assembly seat - will it now stake claim to form government, Karnataka, By-election, News, Politics, BJP, Congress, National.