Follow KVARTHA on Google news Follow Us!
ad

പ്രതീക്ഷകള്‍ തകര്‍ന്ന ബി ജെ പിക്ക് നാഗാലാന്‍ഡില്‍ ആധിപത്യം

രാജ്യവ്യാപകമായി ഉപതെരഞ്ഞെടുപ്പു നടന്ന 10 സംസ്ഥാനങ്ങളിലും വോട്ടര്‍ ഐഡി വിവാദത്തെNew Delhi, News, Politics, Election, Result, BJP, Trending, National,
ന്യൂഡല്‍ഹി: (www.kvartha.com 31.05.2018) രാജ്യവ്യാപകമായി ഉപതെരഞ്ഞെടുപ്പു നടന്ന 10 സംസ്ഥാനങ്ങളിലും വോട്ടര്‍ ഐഡി വിവാദത്തെ തുടര്‍ന്ന് വോട്ടെടുപ്പു നീട്ടിവച്ച കര്‍ണാടകയിലെ രാജരാജേശ്വരി നഗറിലും ശക്തമായ തിരിച്ചടി നേടിയപ്പോള്‍ ബിജെപിക്ക് ആശ്വാസമായി നാഗാലാന്‍ഡിലെ ഏക ലോക്‌സഭാ സീറ്റ് തിരികെ കിട്ടി.

കൈവിട്ടുപോയെന്നുകരുതിയ സീറ്റാണ് ബിജെപി സഖ്യം തിരിച്ചു പിടിച്ചത്. തുടക്കത്തില്‍ നാലു മണ്ഡലങ്ങളിലും ലീഡു നേടിയ ബിജെപിയെ ഞെട്ടിച്ച് ഉത്തര്‍പ്രദേശിലെ കയ്‌റാന, മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ഡിയ എന്നിവയ്ക്കു പിന്നാലെ നാഗാലാന്‍ഡിലും പ്രതിപക്ഷ കക്ഷികള്‍ മുന്നിലെത്തിയിരുന്നു.

BJP Ally Ahead In Nagaland's Lone Parliamentary Seat, New Delhi, News, Politics, Election, Result, BJP, Trending, National

നാഗാലാന്‍ഡ് ബിജെപിയുമായി സഖ്യത്തിലുള്ള എന്‍ഡിപിപിയുടെ സ്ഥാനാര്‍ഥി തൊക്‌ഹേഹോ യെപ്‌തോമി ആണ് ലീഡ് തിരിച്ചുപിടിച്ചത്. കോണ്‍ഗ്രസ് പിന്തുണയുള്ള എന്‍പിഎഫ് സ്ഥാനാര്‍ത്ഥി സി. അപോക് ജാമിറിനേക്കാള്‍ 34, 669 വോട്ടിന്റെ ഭൂരിപക്ഷമാണ് യെപ്‌തോമിക്കുള്ളത്. മുന്‍ രാജ്യസഭാ എംപിയായ ജാമിര്‍, നാഗാലാന്‍ഡ് മുന്‍ മുഖ്യമന്ത്രി എസ്.സി. ജാമിറിന്റെ മകനാണ്.

കയ്‌റാനയില്‍ സമാജ്‌വാദി പാര്‍ട്ടി- രാഷ്ട്രീയ ലോക്ദള്‍ സംയുക്ത സ്ഥാനാര്‍ഥി തബസും ഹസ്സന്റെ ലീഡ് 41,000 കവിഞ്ഞു. ഭണ്ഡാര-ഗോണ്ഡിയയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച എന്‍സിപി സ്ഥാനാര്‍ഥിയും ബിജെപിയെ മറികടന്ന് മുന്നിലെത്തി. അതേസമയം, മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് മുന്നില്‍. ഇവിടെ ശിവസേനയുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് ബിജെപി ലീഡു നിലനിര്‍ത്തുന്നത്.

Keywords: BJP Ally Ahead In Nagaland's Lone Parliamentary Seat, New Delhi, News, Politics, Election, Result, BJP, Trending, National.