ട്വന്റി 20 സ്റ്റാളില്‍ ബാഗുകളും കുടകളും പകുതി വിലയ്ക്ക്

കിഴക്കമ്പലം: (www.kvartha.com 15.05.2018) കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി 20 യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പഠനോപകരണ വിതരണം ആരംഭിച്ചു. സ്‌കൂബി ഡേ ബാഗുകള്‍, പോപ്പി കുടകള്‍, റെയിന്‍ കോട്ടുകള്‍, നോട്ട് ബുക്കുകള്‍ എന്നിവ കമ്പനി വിലയുടെ പകുതി വിലയ്ക്കാണ് താമരച്ചാലിലെ ട്വന്റി 20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍ നിന്നും വിതരണം ചെയ്യുന്നത്.

റെയിന്‍ കോട്ടുകളും കുടകളും വിദ്യാര്‍ത്ഥികളെ കൂടാതെ മുതിര്‍ന്നവര്‍ക്കും 50 ശതമാനം വിലക്കുറവില്‍ ലഭിക്കും. അടുത്ത മാസം നാലു വരെ നടക്കുന്ന വിപണന മേളയില്‍ ട്വന്റി 20 കാര്‍ഡുടമകള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വിതരണോദ്ഘാടനം ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് നിര്‍വഹിച്ചു.

ട്വന്റി 20 ചെര്‍മാന്‍ ബോബി എം ജേക്കബ്, എക്‌സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളായ അഗസ്റ്റിന്‍ ആന്റണി, വി എസ് കുഞ്ഞുമുഹമ്മദ്, പിപി സനകന്‍, പ്രൊഫ. എന്‍ കെ വിജയന്‍, പഞ്ചായത്തംഗങ്ങളായ പ്രസീല എല്‍ദോ, അഡ്വ. വിനോദ്, എം പി സുരേഷ് എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Students, Education, Bags and Umbrellas for Half prize in Twenty 20 Stall < !- START disable copy paste -->
Previous Post Next Post