Follow KVARTHA on Google news Follow Us!
ad

എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ സൗദി അറേബ്യയിലെ ഹോട്ടലിലെ ശുചിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ സൗദി അറേബ്യയിലെ ഹോട്ടലിലെ ശുചിമുറിയില്‍Riyadh, News, Obituary, Dead Body, Gulf, World,
റിയാദ്: (www.kvartha.com 31.05.2018) എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ സൗദി അറേബ്യയിലെ ഹോട്ടലിലെ ശുചിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റിത്‌വിക് തിവാരി (27) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

എയര്‍ ഇന്ത്യയിലെ ഫസ്റ്റ് ഓഫീസര്‍ ആയിരുന്നു തിവാരി. ഹോട്ടല്‍ ഹോളിഡേ ഇന്നിലെ ശുചിമുറിയില്‍ നിന്നും ഏറെ നേരം കഴിഞ്ഞും പുറത്തുവരാത്തതിനെ തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി വാതില്‍ തുറന്ന് അകത്തുകടന്നപ്പോള്‍ കണ്ടത് ശുചിമുറിയില്‍ വീണുകിടക്കുന്ന തിവാരിയെ ആണ്. ശുചിമുറിയില്‍ കിടന്ന മൃതദേഹം തിവാരിയുടെ സഹപ്രവര്‍ത്തകയും ഫസ്റ്റ് കമാന്‍ഡര്‍ ക്യാപ്റ്റനുമായ രേണു മൗലയ് ആണ് തിരിച്ചറിഞ്ഞത്.

Air India pilot found dead in Riyadh, Riyadh, News, Obituary, Dead Body, Gulf, World

ചൊവ്വാഴ്ചയാണ് അദ്ദേഹം പറത്തിയ വിമാനം സൗദിയിലെത്തിയത്. തുടര്‍ന്ന് ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ താമസിക്കുകയായിരുന്നു. എയര്‍ ഇന്ത്യയിലെ സീനിയര്‍ ട്രെയിനിംഗ് പൈലറ്റായ ക്യാപ്റ്റന്‍ യു എസ് തിവാരിയുടെ മകനാണ് റിത് വിക്.

പൈലറ്റിന്റെ മരണം റിയാദിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയെന്നും ഹൃദയാഘാതമാണോ മരണകാരണമെന്ന് പരിശോധിച്ചുവരികയാണെന്നും കൗണ്‍സിലര്‍ അനില്‍ നൗതിയാല്‍ പറഞ്ഞു. പൈലറ്റിന്റെ കുടുംബത്തെ ബന്ധപ്പെട്ടുവരികയാണ്. തുടര്‍ നടപടി പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്നും എംബസി പ്രതിനിധി വ്യക്തമാക്കി.

എയര്‍ ഇന്ത്യയുടെ റിയാദിലെ മാനേജര്‍ എല്ലാ കാര്യങ്ങളും നോക്കുന്നുണ്ടെന്നും മൃതദേഹം എത്രയും വേഗം ഇന്ത്യയില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Air India pilot found dead in Riyadh, Riyadh, News, Obituary, Dead Body, Gulf, World.