Follow KVARTHA on Google news Follow Us!
ad

കാലിനിട്ട സ്റ്റീല്‍ നീക്കം ചെയ്യാന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി മരിച്ചു; ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപണം

കാലിനിട്ട സ്റ്റീല്‍ നീക്കം ചെയ്യാന്‍ ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിക്കപ്പെട്ട യുവതിNews, Thiruvananthapuram, Kerala, hospital, Dead, Family,
തിരുവനന്തപുരം:(www.kvartha.com 29/04/2018) കാലിനിട്ട സ്റ്റീല്‍ നീക്കം ചെയ്യാന്‍ ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിക്കപ്പെട്ട യുവതി മരിച്ചു. ഇതോടെ ചികിത്സാ പിഴവാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. വര്‍ക്കല ഇടവ കരിനിലക്കോട് വിഎസ് ഭവനില്‍ ബിജോയിയുടെ ഭാര്യ ശോഭയാണ് (38) മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

ഒരുവര്‍ഷം മുമ്പ് നടന്ന അപകടത്തില്‍ ഇവരുടെ കാലിനു ഗുരുതര പരുക്കേറ്റിരുന്നു. അന്ന് കാലിലിട്ട സ്റ്റീല്‍ ഉടന്‍ നീക്കം ചെയ്യണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. ഇതേതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ നടത്തുകയും വിജയകരമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഓപ്പറേഷനുശേഷം വാര്‍ഡിലേക്കു മാറ്റി മൂന്നുമണിയോടെ യുവതിക്കു ശ്വാസംമുട്ടലും വയറുവേദനയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഐസിയുവിലേക്കു മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചതായി അധികൃതര്‍ അറിയിക്കുകയായിരുന്നു.

അനസ്തീസിയയ്ക്കായി ഉപയോഗിച്ച ഇഞ്ചക്ഷന്റെ ഡോസ് കൂടിയതാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആശുപത്രിയില്‍ ബന്ധുക്കള്‍ ബഹളംവച്ചതോടെ ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. സംഭവത്തില്‍ അന്വേഷണം നടത്തി അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.


News, Thiruvananthapuram, Kerala, hospital, Dead, Family,Woman died in hospital; Family's allegation against Doctors


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, hospital, Dead, Family,Woman died in hospital; Family's allegation against Doctors