Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവിനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍; വഴിവിട്ട ബന്ധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പ്രതിയുടെ മൊഴി

മലപ്പുറം മുണ്ടുപറമ്പില്‍ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ പിടിയിലായി. News, Malappuram, Kerala, Murder case, Husband, Wife, Arrest, Police, Medical College,
മലപ്പുറം:(www.kvartha.com 29/04/2018) മലപ്പുറം മുണ്ടുപറമ്പില്‍ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ പിടിയിലായി. കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശിയും മലബാര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമയുമായ പോത്തഞ്ചേരി ബഷീര്‍ (52) ആണ് മരിച്ചത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ഭാര്യ സുബൈദയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാര്യയെ അറസ്റ്റു ചെയ്തു. സുബൈദയ്ക്ക് ഭര്‍ത്താവിനോടുണ്ടായ സംശയമാണ് കൊലക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.

ഏപ്രില്‍ 20ന് രാത്രി മുണ്ടുപറമ്പിലെ വാടകവീട്ടിലാണ് ബഷീര്‍ ആക്രമണത്തിന് ഇരയായത്. മുഖത്തും നെഞ്ചിലും ആസിഡ് വീണ് ഗുരുതരമായി പൊള്ളലേറ്റ ബഷീര്‍ പിറ്റേന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണമടയുകയായിരുന്നു. എന്നാല്‍, ആരാണ് തനിക്കെതിരെ ആസിഡ് ആക്രമണം നടത്തിയതെന്ന കാര്യം അറിയില്ലെന്നായിരുന്നു ബഷീറിന്റെ മരണമൊഴി. വീട്ടിലെത്തിയ ഒരാള്‍ അകത്തുകടന്ന് ആസിഡ് ഒഴിച്ചു എന്നും ആളുടെ മുഖം വ്യക്തമായില്ലെന്നുമായിരുന്നു ബഷീറിന്റെ മരണമൊഴി.

News, Malappuram, Kerala, Murder case, Husband, Wife, Arrest, Police, Medical College,Wife arrested for killing husband

തമിഴ്നാട്ടില്‍ പഠിക്കുന്ന മകന്‍ രാത്രി തിരിച്ചെത്തുമെന്നു പറഞ്ഞിരുന്നതിനാല്‍ വാതില്‍ അകത്തുനിന്നും പൂട്ടിയിരുന്നില്ലെന്ന് സുബൈദയും മൊഴി നല്‍കി. മരണമൊഴി പിന്തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും പുറമേനിന്നുള്ള ആര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായി. ഇതോടെ സുബൈദയെ കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്നു. ഒടുവില്‍ കൊലയാളി സുബൈദ തന്നെയാണെന്ന് ബോധ്യമാകുകയായിരുന്നു.

മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കുകയായിരുന്നു ലക്ഷ്യമെന്നും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സുബൈദ പോലീസിനോട് പറഞ്ഞു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോള്‍ വന്‍ജനക്കൂട്ടമാണ് സ്ഥലത്തുണ്ടായിരുന്നത്. ബഷീറിന്റെ കബറടക്കത്തിന് ശേഷം സുബൈദയെ തനിച്ചാക്കി മക്കളും ബന്ധുക്കളും വീട്ടില്‍ നിന്നു പോയതാണ് അന്വേഷണം സുബൈദയിലേക്ക് നീളാനുള്ള കാരണം. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് സുബൈദ കുറ്റം സമ്മതിച്ചത്.

രാത്രി 11ന് ആക്രമണത്തിന് ഇരയായ ബഷീറിനെ മലപ്പുറത്തെ ആശുപത്രിയിലെത്തിച്ചത് പുലര്‍ച്ചെ ഒരു മണിക്കാണ്. ബഷീറിന്‍േറയും സുബൈദയുടേയും ഫോണ്‍വിളികള്‍കൂടി പരിശോധിച്ചതോടെയാണ് കൊലപാതകത്തിന് പിന്നില്‍ ഭാര്യ തന്നെയെന്ന് കണ്ടെത്തിയത്. സുബൈദയുമായി ഞായറാഴ്ച പോലീസ് വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി. ആസിഡ് കാനും കാന്‍ ഒളിപ്പിച്ച കവറും വാറങ്കോട് എം.ബി.എച്ചിന് മുമ്പിലെ തോട്ടില്‍നിന്നും കണ്ടെടുത്തു. ബഷീറുമായി ആശുപത്രിയിലേക്ക് വരുമ്പോള്‍ വാഹനത്തില്‍നിന്നും ആസിഡ് കാന്‍ സുബൈദ തോട്ടിലേക്ക് എറിയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ബഷീറിന്റെ വഴിവിട്ട ബന്ധത്തെചൊല്ലിയുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് സുബൈദ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ എത്രത്തോളം വാസ്തവം ഉണ്ടെന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. സുബൈദയുടെ പുരുഷ സുഹൃത്തുകളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. സുബൈദ ഒറ്റക്കാണോ കൃത്യം നടത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ആരെങ്കിലും സഹായിക്കാന്‍ ഉണ്ടാകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Malappuram, Kerala, Murder case, Husband, Wife, Arrest, Police, Medical College,Wife arrested for killing husband