Follow KVARTHA on Google news Follow Us!
ad

കോഴിക്കോട് എസ്ഡിപിഐ മാര്‍ച്ച്; നഗരത്തില്‍ ഗതാഗത നിയന്ത്രണം

എസ് ഡി പി ഐ നടത്തുന്ന മാര്‍ച്ചിനോടനുബന്ധിച്ഛ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക്Kerala, Kozhikode, News, SDPI, March, Traffic, Police, SDPI March; Traffic Control In City
കോഴിക്കോട്: (www.kvartha.com 30/04/2018) എസ് ഡി പി ഐ നടത്തുന്ന മാര്‍ച്ചിനോടനുബന്ധിച്ഛ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ട്രാഫിക് പോലീസാണ് ഇക്കാര്യം അറിയിച്ചത്.

വടകര, കണ്ണൂര്‍, ബാലുശ്ശേരി, കൊയിലാണ്ടി, കുറ്റ്യാടി ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകള്‍ വുഡ്‌ലാന്‍ഡ് ജങ്ഷനില്‍ നിന്ന് പുതിയറ, അരയിടത് പാലം എരഞ്ഞിപ്പാലം വഴി പോകണമെന്നാണ് നിര്‍ദ്ദേശം. പാളയം വഴി പോകുന്ന ബസുകള്‍ മാവൂര്‍ റോഡ് ജങ്ഷന്‍ രാജാജി ജങ്ഷന്‍ വുഡ്‌ലാന്‍ഡ് ജങ്ഷന്‍ പാളയം മാര്‍ക്കറ്റ് വഴി കല്ലായിറോഡിലേക്ക് പ്രവേശിക്കണം. മെഡിക്കല്‍ കോളേജ് ഭാഗത്തുള്ള സിറ്റി ബസുകള്‍ ഹെഡ് പോസ്റ്റോഫീസ് വൈഎംസിഎ ക്രോസ് റോഡ് വഴി മാവൂര്‍ റോഡില്‍ പ്രവേശിച്ച് പോകണം. പ്രവര്‍ത്തകരുടെ വാഹനം നോര്‍ത്ത് ബീച്ചില്‍ പാര്‍ക്ക് ചെയ്യണം.

Kerala, Kozhikode, News, SDPI, March, Traffic, Police, SDPI March; Traffic Control In City

ഹര്‍ത്താലിന്റെ മറവില്‍ പോലീസ് നിരപരാധികളെ വേട്ടയാടുന്നു എന്നാരോപിച്ചാണ് എസ് ഡി പി ഐ മാര്‍ച്ച് നടത്തുന്നത്. മറ്റു ജില്ലകളില്‍ എസ് പി ഓഫീസ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kozhikode, News, SDPI, March, Traffic, Police, SDPI March; Traffic Control In City