Follow KVARTHA on Google news Follow Us!
ad

കോടതി ഇടപെടല്‍ ഉണ്ടായിട്ടും ബംഗാളില്‍ അജയ്യരായി തൃണമൂല്‍ കോണ്‍ഗ്രസ്, തദ്ദേശ തെരഞ്ഞെടുപ്പില്‍ 34 ശതമാനം സീറ്റിലും എതിരില്ലാതെ വിജയം

കോടതി ഇടപെടല്‍ ഉണ്ടായിട്ടും ബംഗാളില്‍ അജയ്യരായി തൃണമൂല്‍ കോണ്‍ഗ്രസ്. തദ്ദേശീയ News, Kolkata, National, Court, Election, Congress, Complaint,Nomination,
കൊല്‍ക്കത്ത:(www.kvartha.com 30/04/2018) കോടതി ഇടപെടല്‍ ഉണ്ടായിട്ടും ബംഗാളില്‍ അജയ്യരായി തൃണമൂല്‍ കോണ്‍ഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 34 ശതമാനം സീറ്റിലും എതിരില്ലാതെ വിജയം. സംസ്ഥാനത്തെ 58,692 സീറ്റുകളില്‍ 20,000 സീറ്റുകളും എതിര്‍ സ്ഥാനാര്‍ഥികളില്ലാതെ ത്രൃണമുല്‍ സ്വന്തമാക്കി. പശ്ചിമബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള കാലാവധി ശനിയാഴ്ചയാണ് അവസാനിച്ചത്. 34 ശതമാനം സീറ്റുകളിലും ത്രൃണമൂല്‍ സ്ഥാനാര്‍ഥിയല്ലാതെ മറ്റൊരാളും മത്സരിക്കുന്നില്ല.

ഭരണത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീഷണിമൂലമാണ് മിക്ക പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നോമിനേഷന്‍ നല്‍കാന്‍ കഴിയാതിരുന്നതെന്നാണ് ആരോപണം. ബിര്‍ഹുമിലെ ജില്ലാ മജിസ്‌ട്രേറ്റിന് മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയവരെ ബൈക്കിലെത്തിയ സംഘം വാളുവീശി പരിക്കേല്‍പ്പിച്ചുവെന്നും പരാതി ഉയര്‍ന്നിരുന്നു.തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ വാട്ട്‌സ് ആപ്പിലൂടെ അയച്ച നോമിനേഷന്‍ പോലും ഫയലില്‍ സ്വീകരിച്ചതായും ആരോപണമുണ്ട്.

News, Kolkata, National, Court, Election, Congress, Complaint,Nomination,Mamata Banerjee's Party Wins More Than A Third Of Seats Without Contest

ജനാധിപത്യത്തെ പരിഹസിക്കുന്ന നിലപാടാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റേതെന്ന് ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രജ്ഞന്‍ അഭിപ്രയപ്പെട്ടു. മുട്ട വിരിയിപ്പിക്കാന്‍ വെക്കാതെ കോഴിയിറച്ചി ഉല്‍പാദിപ്പിക്കുന്ന തരത്തിലുള്ള നടപടിയാണ് തൃണമൂലിന്‍േറതെന്നും ഇത് പൗരന്റെ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നതാണെന്നും രജ്ഞന്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kolkata, National, Court, Election, Congress, Complaint,Nomination,Mamata Banerjee's Party Wins More Than A Third Of Seats Without Contest