Follow KVARTHA on Google news Follow Us!
ad

ചരിത്രസ്മാരകങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്ക്കുന്നവരോ രാജ്യസ്നേഹികള്‍: എം വി ജയരാജന്റെ ചോദ്യമുന

രാജ്യത്തിന്റെ ചരിത്രസ്മാരകങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്ക്കുന്നവരോ News, Thiruvananthapuram, Kerala, CPM, Facebook, M V Jayarajan,M V Jayarajan on Red fort
തിരുവനന്തപുരം:(www.kvartha.com 29/04/2018) രാജ്യത്തിന്റെ ചരിത്രസ്മാരകങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്ക്കുന്നവരോ രാജ്യസ്നേഹികള്‍ ..!? സി പി എം സംസ്ഥാന സമിതി അംഗവും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എം വി ജയരാജന്‍. ഫേസ്ബുക്കിലെ ചുറ്റുവട്ടം പംക്തിയിലാണിത്.

ഡല്‍മിയ ഗ്രൂപ്പിന് ചെങ്കോട്ട വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം, കോര്‍പ്പറേറ്റ് ആധിപത്യം സൃഷ്ടിക്കാനുള്ള നീക്കം തന്നെയാണ്. അടുത്ത ലക്ഷ്യം പാര്‍ലമെന്റ് മന്ദിരം ആവും. അഞ്ചുവര്‍ഷത്തേക്ക് 25 കോടി രൂപയ്ക്കാണ് ചരിത്ര സ്മാരകം കോര്‍പ്പറേറ്റ് ഗ്രൂപ്പിന് പതിച്ചുനല്‍കുന്നത്. ഒരു ചരിത്രസ്മാരകം വില്ക്കുന്നത് ഇതാദ്യമാണ്. ചരിത്രം വില്ക്കാനുള്ളതല്ല; പഠിക്കാനുള്ളതാണ്. സംഘപരിവാറിന് ഇന്ത്യന്‍ ചരിത്രവും ദേശീയതയും നാനാത്വത്തില്‍ ഏകത്വം എന്ന ആശയവും എന്നും ഭയമാണ്. ജയരാജന്‍ ചൂണ്ടിക്കാണിക്കുന്നു.

News, Thiruvananthapuram, Kerala, CPM, Facebook, M V Jayarajan,M V Jayarajan on Red fort


പോസ്റ്റിലേക്ക്:

രാജ്യത്തേയും ജനങ്ങളേയും മറന്ന് കോര്‍പ്പറേറ്റ് അടിമത്തം സ്വീകരിച്ച ബി.ജെ.പി സര്‍ക്കാര്‍ നയം ജനങ്ങള്‍ക്കാകെ അറിയുന്നതാണ്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് പുതിയ തീരുമാനവും. ചെങ്കോട്ടയില്‍ പ്രതിദിനം സന്ദര്‍ശകരായി എത്തുന്നത് പതിനായിരങ്ങളാണ്. അവരില്‍ നിന്നും 100 രൂപാവീതം ഈടാക്കിയാല്‍ തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് സ്വന്തമാവുന്നത് കോടികളാവും. താജ്മഹല്‍ ഉള്‍പ്പടെ 22 ചരിത്ര സ്മാരകങ്ങള്‍ക്കൂടി വില്ക്കാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം ആലോചിച്ചിരിക്കുന്നതായാണ് പുറത്തുവരുന്നകാര്യം. മലയാളിയായ കേന്ദ്ര ടൂറിസം സഹമന്ത്രിയുടെ സാന്നിധ്യത്തിലാണ് രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങള്‍ വില്പനയ്ക്ക് വെച്ചതെന്നത് കേരളീയര്‍ക്കാകെ നാണക്കേട് വരുത്തിയിരിക്കുകയാണ്.

പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാനാണ് ചെങ്കോട്ട നിര്‍മ്മിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യ കീഴടക്കി ഭരിച്ചപ്പോഴും ചെങ്കോട്ട നശിപ്പിക്കാനോ വില്ക്കാനോ തയ്യാറായില്ല. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മുതല്‍ നിലവിലെ പ്രധാനമന്ത്രി മോഡി വരെ സ്വാതന്ത്ര്യദിനത്തില്‍ പതാകയുയര്‍ത്തിയത് ചെങ്കോട്ടയിലാണ്. ഡല്‍ഹിയിലെത്തുന്നയാള്‍ ചെങ്കോട്ടകാണാതെ മടങ്ങില്ല. കോര്‍പ്പറേറ്റുകള്‍ക്ക് ചെങ്കോട്ട കൈമാറുന്നതിലൂടെ ഇന്ത്യയെ വില്‍ക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നതെന്ന് ദേശാഭിമാനികള്‍ക്കുറപ്പുണ്ട്. 2018 ഏപ്രില്‍ 9 നാണ് ഈ വില്പനക്കരാര്‍ ഒപ്പിട്ടത്. അടുത്ത സ്വാതന്ത്ര്യദിനത്തില്‍ മോഡി പതാകയുയര്‍ത്തുക ഡല്‍മിയ ഗ്രൂപ്പിന്റെ ചെങ്കോട്ടയിലായിരിക്കും. ഡല്‍മിയ ഗ്രൂപ്പിന്റെ പരസ്യവാചകം മോഡി പതാകയുയര്‍ത്തുന്നതിന്റെ പിന്നില്‍ വലിയ അക്ഷരത്തില്‍ തെളിഞ്ഞുകാണും.

എല്ലാം വില്ക്കുന്നവര്‍ക്ക് ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കാന്‍ കഴിയില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്നും പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സ്വാതന്ത്ര്യം നേടിയ ഇന്ത്യയെ, കോര്‍പ്പറേറ്റ് പാരതന്ത്ര്യത്തിലേക്ക് നയിക്കുകയാണ് മോഡിസര്‍ക്കാര്‍ ചെയ്യുന്നത്. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ചരിത്രമുള്ള സംഘപരിവാറില്‍ നിന്നും എന്തും പ്രതീക്ഷിക്കണം. എന്നാല്‍ രാജ്യസ്നേഹികള്‍ക്ക് രാജ്യത്തിന്റെ അഭിമാനകേന്ദ്രങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്ക്കുന്നതിനൊട് വിയോജിക്കാനേ കഴിയൂ.

ചരിത്രത്തില്‍ നിന്ന് വികാരവും വിചാരവും ഊര്‍ജ്ജമായി സ്വീകരിക്കുന്ന ദേശാഭിമാനികള്‍ ഉറക്കെ ശബ്ദമുയര്‍ത്തുക, പ്രതിഷേധിക്കുക, വില്പന തടയുക. ചരിത്രസ്മാരകങ്ങള്‍ വില്ക്കുകയല്ല; സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്.

- എം.വി ജയരാജന്‍

 

 (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, CPM, Facebook, M V Jayarajan,M V Jayarajan on Red fort