Follow KVARTHA on Google news Follow Us!
ad

മദ്യലഹരിയിലോടിച്ച ലോറി പാഞ്ഞുകയറിയത് മതപ്രഭാഷണം കേട്ടിറങ്ങിയവര്‍ക്കിടയിലേക്ക്; ഗര്‍ഭസ്ഥ ശിശു മരിച്ചു; ഗര്‍ഭിണിയുള്‍പ്പടെ അഞ്ചുപേര്‍ക്ക് പരിക്ക്

മതപ്രഭാഷണം കേട്ടിറങ്ങിയവര്‍ക്കിടയിലേക്കു ലോറിKerala, Kollam, News, Death, Accident, Pregnant Woman, Injured, Religious discourse, Lorry Rushed Towards People Returning After Hearing Religious Discourse; Unborn Baby Dead
ശാസ്താംകോട്ട: (www.kvartha.com 30.04.2018) മതപ്രഭാഷണം കേട്ടിറങ്ങിയവര്‍ക്കിടയിലേക്കു ലോറി ഇടിച്ചുകയറി ഗര്‍ഭസ്ഥശിശു മരിച്ചു. ഗര്‍ഭിണിയുള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കൊല്ലം ജില്ലയിലാണ് സംഭവം. ശൂരനാട് വടക്ക് മുസ്ലിം ജമാഅത്ത് പള്ളിക്കു സമീപത്തുവെച്ചാണ് ലോറി മത പ്രഭാഷണം കഴിഞ്ഞിറങ്ങിയവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്.

ശൂരനാട് വടക്ക് തെക്കേമുറി പ്ലാവിലതെക്കേതില്‍ നാഹി(19)യുടെ ഗര്‍ഭസ്ഥ ശിശുവാണു മരിച്ചത്. നാഹിയെ പരുക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റ മറ്റുള്ളവരെ ശാസ്താംകോട്ടയിലെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് ഇയാള്‍ വണ്ടിയോടിച്ചതെന്ന് പോലീസ് പറഞ്ഞു.

Kerala, Kollam, News, Death, Accident, Pregnant Woman, Injured, Religious discourse, Lorry Rushed Towards People Returning After Hearing Religious Discourse; Unborn Baby Dead

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kollam, News, Death, Accident, Pregnant Woman, Injured, Religious discourse, Lorry Rushed Towards People Returning After Hearing Religious Discourse; Unborn Baby Dead