Follow KVARTHA on Google news Follow Us!
ad

കാസര്‍കോട്ടെ വിദ്വേഷപ്രസംഗം; സ്വാധി ബാലികാ സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു

കാസര്‍കോട് ബദിയടുക്കയില്‍ ഹിന്ദു സമാജോത്സവത്തില്‍ വിദ്വേഷപ്രസംഗം നടത്തിയKerala, kasaragod, News, VHP, Controversy, Case, Police, Swathi Balika Saraswathi, Speech, Communal Emotion, Hate Speech In Kasargod; Case Registered Against Swathi Balika Saraswathi
കാസര്‍കോട്: (www.kvartha.com 30.04.2018) കാസര്‍കോട് ബദിയടുക്കയില്‍ ഹിന്ദു സമാജോത്സവത്തില്‍ വിദ്വേഷപ്രസംഗം നടത്തിയ സംഭവത്തില്‍ വി എച്ച് പി നേതാവ് സ്വാധി ബാലിക സരസ്വതിക്കെതിരെ പൊലീസ് കേസെടുത്തു. വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലും മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലും പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കാസര്‍കോട് പൊലീസ് സ്വാധി ബാലികാ സരസ്വതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ബദിയഡുക്ക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ പോലീസ് സ്വമേധയാ കേസെടുക്കാത്തതില്‍ വന്‍ പ്രതിഷധം ഉയര്‍ന്നിരുന്നു

കാസര്‍കോട് ബദിയടുക്കയില്‍ വി എച്ച് പി സംഘടിപ്പിച്ച ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു കേരളത്തില്‍ ലൗ ജിഹാദുമായെത്തുന്നവരുടെ കഴുത്തുവെട്ടണമെന്നും പശുവിനെ കൊല്ലുന്നവരെ ജനമധ്യത്തില്‍ കഴുത്തറക്കണമെന്നും സ്വാധി ബാലിക സരസ്വതി പ്രസംഗിച്ചത്.

Kerala, kasaragod, News, VHP, Controversy, Case, Police, Swathi Balika Saraswathi, Speech, Communal Emotion, Hate Speech In Kasargod; Case Registered Against Swathi Balika Saraswathi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, News, VHP, Controversy, Case, Police, Swathi Balika Saraswathi, Speech, Communal Emotion, Hate Speech In Kasargod; Case Registered Against Swathi Balika Saraswathi