Follow KVARTHA on Google news Follow Us!
ad

സ്വകാര്യ മില്ലുകാരെ സഹായിക്കാന്‍ സര്‍ക്കാര്‍ മില്‍ അരി വിതരണം നിര്‍ത്തി

സാധാരണക്കാരുടെ കഞ്ഞികുടി മുട്ടിച്ച് പൊതുമേഖലാ സ്ഥാപനമായ ഓയില്‍ പാം ഇന്ത്യയുടെ വെച്ചൂര്‍ മോഡേണ്‍News, Kottayam, Kerala, Farmers,
കോട്ടയം:(www.kvartha.com 30/04/2018) സാധാരണക്കാരുടെ കഞ്ഞികുടി മുട്ടിച്ച് പൊതുമേഖലാ സ്ഥാപനമായ ഓയില്‍ പാം ഇന്ത്യയുടെ വെച്ചൂര്‍ മോഡേണ്‍ റൈസ് മില്‍. ഇവിടെ ഉല്‍പാദിപ്പിക്കുന്ന 'കുട്ടനാട് റൈസി'ന്റെ പ്രാദേശിക വില്‍പ്പന നിര്‍ത്തിയതാണ് സാധാരണക്കാരന് തിരിച്ചടിയായത്. മായം ചേരാത്ത അരി ലഭിക്കുമെന്നതിനാല്‍ സമീപ പഞ്ചായത്തുകളിലുള്ളവര്‍ മില്ലില്‍ നേരിട്ട് എത്തി അരി വാങ്ങിയിരുന്നു. മറ്റു ചെലവില്ലാതെ ആയിരക്കണക്കിനു കിലോ അരിയാണു മില്‍ ആഴ്ചയില്‍ വില്‍പന നടത്തിയത്. കുട്ടനാട് റൈസിന് ആവശ്യക്കാരേറെയുണ്ടായിരുന്നു. ഇതോടെ സ്വകാര്യമില്ലുകളിലെ കച്ചവടം പകുതിയോളം താഴ്ന്നിരുന്നു. ഇതിന്റെ ഫലമായി വെച്ചൂര്‍ റൈസ് മില്ലുമായി സ്വകാര്യ മില്ലുടമകള്‍ നടത്തിയ ഒത്തുകളിയാണ് വില്പന നിര്‍ത്തി വച്ചതിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു.

കര്‍ഷകരില്‍ നിന്നു സംഭരിക്കുന്ന നെല്ലു സംസ്‌കരിച്ച് ഉന്നത നിലവാരമുള്ള അരി ജനങ്ങള്‍ക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണു മില്‍ പ്രവര്‍ത്തനം തുടങ്ങിയത്. മില്ലില്‍ ഉല്‍പാദിപ്പിക്കുന്ന അരി ഓയില്‍ പാം നേരിട്ടു വിപണിയില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. പ്രദേശവാസികളെ ലക്ഷ്യമിട്ടായിരുന്നു മില്ലിലെ അരി വില്‍പന. എന്നാല്‍, അരി വില്‍പനയുണ്ടെന്നും റൈസ് മില്ലില്‍ ഉല്‍പാദിപ്പിക്കുന്ന അരി മുഴുവന്‍ സപ്ലൈകോയ്ക്കു നല്‍കുകയാണെന്നും സ്റ്റോക്കില്ലാത്തതാണു പ്രശ്നമെന്നും പറഞ്ഞ് അധികൃതര്‍ തടിതപ്പുകയാണ്. ജില്ലയിലെ വിവിധ പാടശേഖരങ്ങളില്‍ നെല്ല്ല എടുക്കാന്‍ ആളില്ലാതെ കെട്ടികിടന്ന് കിളിര്‍ത്ത് നശിക്കുന്നതിനിടെയാണ് അധിക്യതരുടെ പൊള്ളവാതം.

News, Kottayam, Kerala, Farmers, Raice mill, Government has stopped distribution of mill rice to help private mulls


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Farmers, Raice mill, Government has stopped distribution of mill rice to help private mulls