Follow KVARTHA on Google news Follow Us!
ad

വേമ്പനാട് കായലിനെ മൂലധന ചരക്കായി കണ്ടതാണ് കായലിന്റെയും കുട്ടനാടിന്റെയും ഇന്നത്തെ ദുസ്ഥിതിക്ക് കാരണം: ഡോ. എന്‍.സി.നാരായണന്‍

വേമ്പനാട് കായലിനെ മൂലധന ചരക്കായി കണ്ടതാണ് കായലിന്റെയും കുട്ടനാടിന്റെയും ഇന്നത്തെ ദുസ്ഥിതിക്ക് കാരണമെന്ന് മുംബൈ ഐ.ഐ.ടിയിലെ സെന്റര്‍ ഫോര്‍ ടെക്നോളജിക്കല്‍Kerala, News, Local-News, Alappuzha, Dr. N.C Narayanan about Vembanad Kayal
ഹരിപ്പാട്: (www.kvartha.com 29.04.2018) വേമ്പനാട് കായലിനെ മൂലധന ചരക്കായി കണ്ടതാണ് കായലിന്റെയും കുട്ടനാടിന്റെയും ഇന്നത്തെ ദുസ്ഥിതിക്ക് കാരണമെന്ന് മുംബൈ ഐ.ഐ.ടിയിലെ സെന്റര്‍ ഫോര്‍ ടെക്നോളജിക്കല്‍ അള്‍ട്ടര്‍നേറ്റീവ്സ് ഇന്‍ റൂറല്‍ എരിയാ വിഭാഗം മേധാവി ഡോ. എന്‍.സി.നാരായണന്‍ പറഞ്ഞു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആലപ്പുഴ ജില്ലാ വാര്‍ഷികം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . പ്രകൃതിയെ ഒരു വിഭവം മാത്രമായി കാണുകയും അതിനെ ഉപയോഗ മൂല്യത്തില്‍ നോക്കി കാണുകയും ചെയ്യുന്ന മുതലാളിത്ത താല്‍പര്യം ആണ് വേമ്പാനാട്ടിലും കുട്ടനാട്ടിലും സംഭവിച്ചത്. നെല്‍കൃഷിയില്‍ അധിഷ്ഠിതമായ വികസനം സാധ്യമാക്കുന്നതിന് ഹരിത വിപ്ളവത്തിലുടെ 70 കളില്‍ തുടങ്ങിയ രാസവള രാസകീടനാശിനി ഉപയോഗം വേമ്പനാടിന്റെ സ്വഭാവിക പരിസ്ഥിതിയെ തകര്‍ത്തു.

ടൂറിസ വികസനത്തിലുടെ ആ നാശം മൂര്‍ച്ചിച്ചു എന്ന് അദ്ദേഹം പറഞ്ഞു. കാര്‍ത്തികപ്പള്ളി ഗവ. യു.പി. എസില്‍ ശനിയാഴ്ച രാവിലെ ആരംഭിച്ച വാര്‍ഷികം ഞായറാഴ്ച സമാപിക്കം. ജില്ലയിലെ 10 മേഖലകളില്‍ നിന്നായി 170 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ജില്ലാ പ്രസിഡന്റ് എന്‍.ആര്‍. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ജുനാ സ്‌കറിയ സംഘടനാ റിപ്പോര്‍ട്ടും കേന്ദ്ര നിര്‍വാഹക സമിതി അംഗം സതീറ ഉദയകുമാര്‍ അവലോകന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി സി. പ്രവീണ്‍ലാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ബി ശ്രീകുമാര്‍ കണക്കും അവതരിപ്പിച്ചു. പി.വി.ജോസഫ്, ഡോ.ജോണ്‍ മത്തായി, ബി.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Local-News, Alappuzha, Dr. N.C Narayanan about Vembanad Kayal
< !- START disable copy paste -->