Follow KVARTHA on Google news Follow Us!
ad

പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ദ്ധനവിനെതിരെ മെയ് 4ന് പ്രതിഷേധ മാര്‍ച്ച്


തിരുവനന്തപുരം: (www.kvartha.com 30.04.2018) പെട്രോളിന്റെയും, ഡീസലിന്റെയും കുത്തനെ ഉയരുന്ന വില വര്‍ധനവിനെതിരേ സിപിഎം നേതൃത്വത്തില്‍ മെയ് 4ന് പ്രതിഷേധ മാര്‍ച്ച് നടത്തും. വൈകുന്നേരം തിരുവനന്തപുരത്ത് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നു. വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് ജി.പി.ഒ യ്ക്ക് മുന്നില്‍

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നഗരത്തിനു പുറത്ത് ജില്ലയിലാകെ ലോക്കല്‍ അടിസ്ഥാനത്തില്‍ പന്തംകൊളുത്തി പ്രകടനവും സംഘടിപ്പിക്കും.

രാജ്യത്തെ സാധാരണക്കാരുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. എണ്ണ വിലവര്‍ധനവ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. ചരക്കുനീക്കത്തിനുള്ള ചെലവ് കൂടുന്നതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാണ് ഇത് പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുന്നത് . യുപിഎ ഭരണകാലത്ത് എണ്ണകമ്പനികള്‍ക്ക് പെട്രോള്‍ വിലവര്‍ധിപ്പിക്കാനുള്ള അധികാരം നല്‍കുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് ആ കാലഘട്ടത്തില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് ഡീസലിന്റെ വില വര്‍ദ്ധിപ്പിക്കാനും ദൈനംദിനം വില നിശ്ചയിക്കാനുമുള്ള അനുവാദം നല്‍കുകയാണ് ചെയ്തത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പെട്രോളിന്റെ തീരുവ ലിറ്ററിന് 9.48ല്‍ നിന്ന് 19.48രൂപയിലേക്ക് ഉയര്‍ന്നു. അതുപോലെ ഡീസലിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 3.56രൂപയില്‍ നിന്ന് 15.33 രൂപയായി ഉയര്‍ന്നിരിക്കുന്നു. പെട്രോളിന്റെ തീരുവ 105 ശതമാനവും ഡീസലിന്റെ തീരുവ 330 ശതമാനവും കൂട്ടി.

സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇന്ധന വിലവര്‍ധനവിലൂടെ ജനങ്ങളില്‍ നിന്ന് കവര്‍ന്നെടുത്തത് ഇരുപത് ലക്ഷം കോടി രൂപയാണ്. സബ്‌സിഡി ഘട്ടം ഘട്ടമായി വെട്ടിച്ചുരുക്കി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിടിവിന്റെ ഗുണഫലം ഉപഭോക്താവിന് നല്‍കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത്. ഏഷ്യ തന്നെ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന വില ഇന്ത്യയിലാണ്.

വിലക്കയറ്റം രൂക്ഷമാക്കുന്ന എണ്ണ വിലവര്‍ദ്ധനവ് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. പെട്രോളിന്റെയും ഡീസലിന്റെയും വര്‍ദ്ധിപ്പിച്ച എക്‌സൈസ് തീരുവ അടിയന്തരമായി പിന്‍വലിക്കണം. പ്രസ്താവനയില്‍ സി പി എം ചൂണ്ടിക്കാട്ടി.

Kerala, News, Thiruvananthapuram, CPM, Petrol, March, Protest March, Diesel, Price Hike, CPM march against Fuel Price hike.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, CPM, Petrol, March, Protest March, Diesel, Price Hike, CPM march against Fuel Price hike.