Follow KVARTHA on Google news Follow Us!
ad

'മാസമുറ ഉണ്ടായിട്ടുപോലും ഞങ്ങളില്‍ ചിലരെ അവര്‍ വെറുതെ വിട്ടില്ല, അടിവസ്ത്രങ്ങള്‍ അഴിച്ചും പരിശോധന നടത്തി; വെറുപ്പുളവാക്കുന്ന പരിശോധനയ്‌ക്കെതിരെ സ്‌പൈസ് ജെറ്റ് എയര്‍ഹോസ്റ്റസുമാരുടെ പ്രതിഷേധം കടുക്കുന്നു

വിമാനത്തിനുള്ളില്‍ നിന്നും ഭക്ഷണവും പണവും മോഷ്ടിക്കുന്നു എന്ന സംശയത്തെ chennai, News, Protesters, Controversy, Airport, Flight, Crime, Criminal Case, National,
ചെന്നൈ: (www.kvartha.com 31.03.2018) വിമാനത്തിനുള്ളില്‍ നിന്നും ഭക്ഷണവും പണവും മോഷ്ടിക്കുന്നു എന്ന സംശയത്തെ തുടര്‍ന്ന് എയര്‍ഹോസ്റ്റസുമാരെ തുണിയഴിച്ച് എയര്‍ലൈന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനെതിരെ ക്യാബിന്‍ ക്രൂവുകളുടെ പ്രതിഷേധം ശക്തമാകുന്നു. സ്‌പൈസ്‌ജെറ്റ് വിമാനത്തിലെ എയര്‍ഹോസ്റ്റസുമാര്‍ ചെന്നൈ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയാണ് പ്രതിഷേധം നടത്തിയത്. ഇതേതുടര്‍ന്ന് വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് ഓടിയത്.

വിമാനത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ കഴിഞ്ഞ രണ്ടു ദിവസം ഇവരുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയതായിട്ടാണ് ആരോപണം. ഇവരുടെ ഹാന്‍ഡ് ബാഗിലെ സാനിട്ടറി പാഡ് പോലും പുറത്തെടുത്ത് പരിശോധന നടത്തി.

“We're searched, asked to remove even sanitary pad,” say SpiceJet air hostesses, chennai, News, Protesters, Controversy, Airport, Flight, Crime, Criminal Case, National

ക്യാബിന്‍ ക്രൂവുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചെന്നൈ വിമാനത്താളവത്തില്‍ നിന്നുള്ള രണ്ടു വിമാനങ്ങള്‍ ഒരു മണിക്കൂര്‍ വൈകി. പരിശോധനയ്ക്കിടയില്‍ തന്റെ ശരീരത്ത് മോശമായി സ്പര്‍ശിച്ചെന്നും താന്‍ നഗ്‌നയാക്കപ്പെട്ടത് പോലെയും ബലാത്സംഗത്തിന് സമാനമായ സ്പര്‍ശനം ഉണ്ടായതായും കടുത്ത അപമാനം തോന്നിയെന്നും ഒരു എയര്‍ഹോസ്റ്റസ് പറയുന്നതിന്റെ ദൃശ്യം വിമാനത്താവളത്തിലെ ക്യാമറയിലും പതിഞ്ഞു. സംശയത്തെ തുടര്‍ന്നാണ് പരിശോധന നടക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നതെന്നാണ് ക്യാബിന്‍ ക്രൂവുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി എയര്‍ഹോസ്റ്റസുമാരെ നഗ്‌നമാക്കുകയും അവരുടെ ശരീരത്ത് പിടിക്കുകയും ചെയ്യുന്നതായി ചില എയര്‍ ഹോസ്റ്റസുമാര്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇത് എയര്‍ലൈന്റെ നയമാണെങ്കില്‍ സാനിറ്ററി പാഡുകള്‍ കൂടി എടുത്തുമാറ്റി രഹസ്യഭാഗങ്ങളില്‍ തൊടുന്നത് എന്തിനാണെന്ന് സ്‌പൈസ് ജറ്റ് മാനേജ്‌മെന്റിന് ഒരു എയര്‍ഹോസ്റ്റസ് എഴുതി നല്‍കിയ പരാതിയില്‍ ചോദിച്ചിട്ടുള്ളതായിട്ടാണ് വിവരം.

യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഞങ്ങളെ ജോലിക്കെടുത്തിരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ക്കും സുരക്ഷയും ബഹുമാനവും വേണ്ടേ എന്നും ഇവര്‍ ചോദിച്ചു. ബലാത്സംഗത്തെക്കുറിച്ചും ലൈംഗികപീഡനങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന നമ്മള്‍ ബലാത്സംഗത്തോളം പീഡനമാണ് പരിശോധനയുടെ പേരില്‍ നേരിടേണ്ടിവന്നത്.

'' മാസമുറ കാരണം ശാരീരികമായ അസ്വസ്ഥതയിലായിരുന്നു ഞാന്‍. എന്നിട്ടും എന്റെ അടിവസ്ത്രങ്ങള്‍ പോലും പരിശോധന നടത്തി. മാറിടത്ത് അമര്‍ത്തുകയും ചെയ്തു. എനിക്ക് എന്നോട് തന്നെ വെറുപ്പു തോന്നിപ്പോയി. താന്‍ ബേസ് ഒഫീഷ്യലുകളോട് തുറന്നടിച്ചു. കൊള്ളയടിച്ചവരെപോലെയാണ് തങ്ങളെ അപമാനിച്ചതെന്നും ഇ മെയില്‍ ചെയ്തുള്ള ഒരു പരാതിയില്‍ എയര്‍ഹോസ്റ്റസ് പറഞ്ഞു.

അതേസമയം പണമോ എയര്‍ലൈന്റെ സാധനങ്ങളോ എടുത്തു കൊണ്ടു പോകുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നായിരുന്നു എയര്‍ലൈന്റെ ഉന്നതര്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ തങ്ങള്‍ പരിശോധന നടത്താന്‍ നിര്‍ബ്ബന്ധിതമാകുകയാണെന്നും സത്യസന്ധരായ ജീവനക്കാരെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ കള്ളന്മാരെ പിടിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: “We're searched, asked to remove even sanitary pad,” say SpiceJet air hostesses, chennai, News, Protesters, Controversy, Airport, Flight, Crime, Criminal Case, National.