Follow KVARTHA on Google news Follow Us!
ad

ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ എസ് എസ് എല്‍ സി പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; വിജയശതമാനം കൂട്ടാനെന്ന് ആരോപണം

ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ എസ് എസ് എല്‍ സി പരീക്ഷ എഴുതാന്‍ SSLC, Examination, Allegation, News, Complaint, Parents, Teachers, Education, Students, Kerala,
വയനാട്: (www.kvartha.com 31.03.2018) ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ എസ് എസ് എല്‍ സി പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. വയനാട്ടിലെ നീര്‍വാരം ഗവ.ഹൈസ്‌കൂളിനെതിരെയാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

സ്‌കൂളിന്റെ വിജയശതമാനം കൂട്ടാനാണ് ആദിവാസി വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്ന പരാതി സ്‌കൂളിനെതിരെ ഉയര്‍ന്നിട്ടുണ്ട്. സ്‌കൂളിന്റെ നിലവാരത്തെ ബാധിക്കുമെന്നതിനാല്‍ തങ്ങളോട് ഇത്തവണ പരീക്ഷ എഴുതേണ്ടെന്ന് അധ്യാപകര്‍ പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. മാത്രമല്ല, നിരക്ഷരരായ മാതാപിതാക്കളോട് മക്കള്‍ പരീക്ഷ എഴുതുന്നില്ലെന്ന് രേഖാമൂലം അധികൃതര്‍ ഒപ്പിട്ട് വാങ്ങിയതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

Tribal students not allowed to write SSLC exams for pass percentage to remain unaffected, SSLC, Examination, Allegation, News, Complaint, Parents, Teachers, Education, Students, Kerala

അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഹാജരില്ലാത്തതിനാലാണ് പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. കുട്ടികള്‍ തുടര്‍ച്ചയായി സ്‌കൂളില്‍ വരാത്തതിനാല്‍ അവരുടെ പേരു വെട്ടുകയായിരുന്നുവെന്നും ഇതില്‍ അസ്വാഭാവികത ഇല്ലെന്നും പ്രധാന അധ്യാപകന്‍ അറിയിച്ചു. അതേസമയം വിജയശതമാനം വര്‍ധിപ്പിക്കാന്‍ ജില്ലയിലെ തന്നെ മറ്റു സ്‌കൂളുകളിലും ആദിവാസി കുട്ടികളെ മാറ്റിനിര്‍ത്തിയതായുള്ള പരാതി ഉയര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tribal students not allowed to write SSLC exams for pass percentage to remain unaffected, SSLC, Examination, Allegation, News, Complaint, Parents, Teachers, Education, Students, Kerala.