Follow KVARTHA on Google news Follow Us!
ad

ദേഹപരിശോധനയുടെ പേരില്‍ കടുത്ത അപമാനം: വാഷ് റൂമില്‍ പോലും പോകാന്‍ അനുവദിക്കുന്നില്ല, ഹാന്‍ഡ് ബാഗിലെ സാനിറ്ററി നാപ്കിനുകളടക്കം പരിശോധിക്കുന്നു, പ്രതിഷേധവുമായി സ്‌പൈസ് ജെറ്റിലെ ജീവനക്കാര്‍

ദേഹപരിശോധനയുടെ പേരില്‍ കടുത്ത അപമാനം നേരിടേണ്ടി വരുന്നുവെന്ന് ആരോപിച്ച്chennai, Protesters, Airport, Allegation, Business, Worker, Flight, Protection, Passengers, News, National,
ചെന്നൈ: (www.kvartha.com 31.03.2018) ദേഹപരിശോധനയുടെ പേരില്‍ കടുത്ത അപമാനം നേരിടേണ്ടി വരുന്നുവെന്ന് ആരോപിച്ച് സ്വകാര്യ വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിലെ ജീവനക്കാരുടെ പ്രതിഷേധം. ചെന്നൈ വിമാനത്താവളത്തിലെ എയര്‍ ഹോസ്റ്റസുമാര്‍ അടക്കമുള്ള ജീവനക്കാരാണ് കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്. ഇതേ തുടര്‍ന്ന് ഒരു ഇന്റര്‍നാഷണല്‍ ഫ് ളൈറ്റടക്കം രണ്ട് വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി.

വിമാനത്തില്‍ നിന്നും ഇറങ്ങിയതിന് ശേഷം വാഷ് റൂമില്‍ പോലും പോകാന്‍ അനുവദിക്കുന്നില്ലെന്നും ഹാന്‍ഡ് ബാഗിലെ സാനിറ്ററി നാപ്കിനുകളടക്കം പരിശോധിക്കുന്നുവെന്നും വനിതാ ജീവനക്കാര്‍ ആരോപിക്കുന്നു. ചില വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയുടെ പേരില്‍ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ച് അപമാനിക്കാറുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.

 "Told To Remove Sanitary Pad": Cabin Crew Allege Strip-Search By SpiceJet, chennai, Protesters, Airport, Allegation, Business, Worker, Flight, Protection, Passengers, News, National.

യാത്രക്കാരുടെ സുരക്ഷയ്ക്കും സഹായത്തിനുമാണ് തങ്ങളെ നിയമിക്കുന്നത്. എന്നാല്‍ ഞങ്ങളുടെ സുരക്ഷ എങ്ങനെയാണ് ഉറപ്പു വരുത്തേണ്ടതെന്നാണ് ജീവനക്കാരുടെ ചോദ്യം. കള്ളത്തരവും പിടിച്ചുപറിയും നടത്തിയതു പോലെയാണ് മാനേജ്‌മെന്റിന്റെ സമീപനമെന്നും ഇവര്‍ പറയുന്നു.

 "Told To Remove Sanitary Pad": Cabin Crew Allege Strip-Search By SpiceJet, chennai, Protesters, Airport, Allegation, Business, Worker, Flight, Protection, Passengers, News, National.

കടുത്ത പ്രതിഷേധത്തിനൊടുവില്‍ തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ പരിഹാരമുണ്ടാകുമെന്ന സ്‌പൈസ് ജെറ്റ് മാനേജ് മെന്റിന്റെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചു. അതേസമയം, ജീവനക്കാര്‍ക്കിടയിലെ ചുരുക്കം ചില കള്ളനാണയങ്ങളെ കണ്ടെത്തുന്നതിനായാണ് ഇത്തരത്തിലുള്ള ദ്രുത പരിശോധനകള്‍ നടത്തുന്നതെന്ന് സ്‌പൈസ് ജെറ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് കമല്‍ ഹിന്‍ഗ്രാനി പ്രതികരിച്ചു. ഇതിന്റെ പേരില്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: "Told To Remove Sanitary Pad": Cabin Crew Allege Strip-Search By SpiceJet, chennai, Protesters, Airport, Allegation, Business, Worker, Flight, Protection, Passengers, News, National.