Follow KVARTHA on Google news Follow Us!
ad

വീണ്ടെടുത്ത വരട്ടാറില്‍ മണല്‍വാരല്‍ വ്യാപകം; നദിയുടെ അടിത്തട്ടും, ഭൂഗര്‍ഭ ജലവിതാനവും താഴുന്നു

ജനകീയ കൂട്ടായ്മയിലൂടെ വീണ്ടെടുത്ത പൂര്‍വ്വ പമ്പ ,വരട്ടാര്‍ എന്നിവിടങ്ങളില്‍ നിന്നും വ്യാപകമായി മണല്‍ ഖനനം News, Kerala, River, Pampa, Complaint, Well,
ചെങ്ങന്നൂര്‍:(www.kvartha.com 31/03/2018) ജനകീയ കൂട്ടായ്മയിലൂടെ വീണ്ടെടുത്ത പൂര്‍വ്വ പമ്പ ,വരട്ടാര്‍ എന്നിവിടങ്ങളില്‍ നിന്നും വ്യാപകമായി മണല്‍ ഖനനം ചെയ്യുന്നതായി പരാതി. വഞ്ചിപ്പോട്ടില്‍ക്കടവ് ,പുതുക്കുളങ്ങര ,ക്ഷേത്രത്തിനുസമീപം, ആറാട്ടുപുഴ പാലത്തിനു താഴ് ഭാഗം എന്നിവിടങ്ങളില്‍ നിന്നുമാണ് വ്യാപകമായി മണല്‍ ഖനനം ചെയ്യുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഒരു വള്ളംമണല്‍ (180 അടി) എന്നകണക്കിന് ദിവസവും നിരവധി ലോഡ് മണലാണ് രാത്രിയില്‍ ഇവിടെ നിന്നും കടത്തുന്നത്.

പായലും ,പോളയും ,തട്ടലും ,മറ്റും ,വെള്ളത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന ബാര്‍ജ്ജ് ഉപയോഗിച്ച് വൃത്തിയാക്കിയതു കാരണം പുനരുജ്ജീവിപ്പിച്ച നദിയില്‍ നിന്നും വളരെ സൗകര്യപ്രദമായി ഇപ്പോള്‍ മണല്‍ ഊറ്റാന്‍ സാധിക്കും. വരട്ടാറില്‍ നിന്നും പൂര്‍വ്വ പമ്പയുടെ അടിത്തട്ട്ഏകദേശം 8 മീറ്ററോളം താഴ്ന്നാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതിലും താഴ്ന്നാണ് പമ്പയുടെ സ്ഥിതി എന്നാണ് പമ്പാ പരിരക്ഷണ സമിതി യുടെ റിപ്പോര്‍ട്ട്. ഇതേ പറ്റി ജല അഥോറിറ്റിയും ഹരിത കേരള മിഷനും ചേര്‍ന്ന് പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തുന്നുണ്ട്.

News, Kerala, River, Pampa, Complaint, Well, Sand Minninig issue in varatar

ഇനിയും മണലൂറ്റുന്ന കാരണം നദിയുടെ അടിത്തട്ട് വീണ്ടും താഴുകയും ,വരട്ടറിലേക്ക് നീരൊഴുക്ക് അസാദ്ധ്യമാവുകയും ചെയ്യും. ഇതിന് അനുസരിച്ച് വരട്ടാറിന്റെ ആഴവും കൂട്ടേണ്ടതുണ്ട്. ഈ പ്രദേശങ്ങളില്‍ കുടിവെള്ളത്തിനും ക്ഷാമം തുടങ്ങി. നദിയുടെ ആഴം കൂടുന്നതനുസരിച്ച് കിണറുകളിലെ വെള്ളം വലിഞ്ഞ് മാറുന്ന പ്രതിഭാസവും ചിലയിടങ്ങളില്‍ കണ്ടു തുടങ്ങി.

ആദി പമ്പയിലും ,വരട്ടാറിലും ഒഴുക്കില്ലാത്ത കാരണം മാലിന്യങ്ങള്‍ അടിഞ്ഞ് വെള്ളത്തിന് നിറവിത്യാസവും ,ദുര്‍ഗന്ധവുമുണ്ട്. മണല്‍ ഉള്ളതുകൊണ്ട് അരിക്കല്‍ പ്രക്രിയ നടക്കുകയും ,സമീപമുള്ള കിണറുകളിലേക്ക് ശുദ്ധജലത്തിന്റെ നീരുറവ ലഭിക്കുകയും ചെയ്യും .വ്യാപകമായി മണല്‍ ഊറ്റുന്ന കാരണം ആ പ്രക്രീയയും നിലച്ചു. മാത്രമല്ല തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ നിന്നും ലഭിക്കേണ്ട വരുമാനവും നിലച്ചു.ആറാട്ടുപുഴ പാലത്തിനു സമീപം വ്യാപകമായി മണല്‍ വാരുന്നതായി പരാതി ഉയരുന്നു. 1965 നിര്‍മ്മിച്ച പാലമാണിത്. നേരത്തെ നടത്തിയ ശക്തമായ മണലൂറ്റ് കാരണം പാലത്തിന് ബലക്ഷയവും സംഭവിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, River, Pampa, Complaint, Well, Sand Minninig issue in varatar